Image

ബൈക്ക് അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്ന യുവാവ് ചികിത്സാ സഹായം തേടുന്നു

Published on 09 January, 2014
ബൈക്ക് അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്ന യുവാവ് ചികിത്സാ സഹായം തേടുന്നു
ഒരുവര്ഷം മുന്‍പ് നടന്ന ബൈക്ക് ആക്‌സിഡന്റാണ് കോട്ടയം ജില്ലയിലെ കങ്ങഴ പഞ്ചായത്തില്‍ പാലയ്ക്കല്‍ എന്ന സ്ഥലത്തുള്ള പുത്തന്‍പുരയ്ക്കല്‍  രഞ്ജിത്ത്  എന്ന യുവാവിന്റെജീവിതം തകര്‍ത്തത്.അപ്രതീക്ഷിതമായി സംഭവിച്ച  ഈ ദുരന്തത്തില്‍  മരണം ഔദാര്യം കാണിച്ചെങ്കിലും തളര്ന്ന ശരീരവും  തകര്ന്ന ജീവിതവുമായി  ഭാവിയെ പകച്ചു നോക്കുകയാണ്  രഞ്ജിത്ത് എന്ന യുവാവ്.  

ബൈക്ക് അപകടത്തില്‍അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ട്ടപ്പെട്ട രഞ്ജിത്തിനു പരസഹായമില്ലാതെ അനങ്ങാന്‍ പോലും സാധിക്കില്ല. ബസ് ഡ്രൈവര്‍ ആയ അച്ഛന്‍ രവീന്ദ്രന്‍  നായരും  ,അമ്മയും നേഴ്‌സിങ്ങിനു പഠിക്കുന്ന സഹോദരിയുമടങ്ങുന്നതാണ് രഞ്ജിത്തിന്റെ   കുടുംബം.  പതിനൊന്നു സെന്റു സ്ഥലവും വീടുമാണ് കുടുംബത്തിന്റെ ആകെയുള്ള ആസ്തി. അച്ഛനാണ് കുടുംബത്തിന്റെ ഏക  അത്താണി എന്നതിനാല്‍ വീട്ടിലിരുന്നു രഞ്ജിത്തിനെ പരിപാലിക്കാന്‍ സാധിക്കില്ല. സുഹൃത്തുക്കളും നാട്ടുകാരുമാണ് രഞ്ജിത്തിനെ ശുശ്രുക്ഷിച്ചുകൊണ്ടിരിക്കുന്നത്. 

രഞ്ജിത്തിന്റെ ചികില്‍സയ്ക്കായി  ഒരുപാട് പണം ഇപ്പോള്‍ തന്നെ ചിലവായി കഴിഞ്ഞു.ആകെയുളള സ്ഥലവും വീടും 8 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയാണ്  ഇതുവരെയുള്ള ചികിത്സകള്‍ നടത്തിയത്. ദുരിത പൂര്ണ്ണമായ  ഈ യുവാവിന്റെ ജീവിതത്തിനു ഒരു ചെറിയ കൈത്തങ്ങാകുവാന്‍ നമുക്ക് സാധിക്കില്ലേ?.രഞ്ജിത്തിനെ സാമ്പത്തികമായി സഹായിക്കുവാന്‍ സന്മനസുള്ളവര്‍ വോക്കിംഗ് കാരുണ്യയുടെ account ലേയ്ക്ക് ജനുവരി  20നു  മുന്പായി പണം നിക്ഷേപിക്കാവുന്നതാണ്  . സന്മനസുള്ള എല്ലാവരുടെയും  സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു

Woking Karunya Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code: 404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph: 07809702654
Siby Jose: 07875707504
Boban Sebastian: 07846165720

ബൈക്ക് അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്ന യുവാവ് ചികിത്സാ സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക