Image

രോഗങ്ങളുടെ കൂമ്പാരവുമായി ഒന്നരവയസുകാരന്‍

Published on 02 March, 2014
രോഗങ്ങളുടെ കൂമ്പാരവുമായി ഒന്നരവയസുകാരന്‍
തിരുവനന്തപുരം: വേദന കൊണ്ട്‌ മകന്‍ നിലവിളിക്കുമ്പോള്‍ നിശബ്‌ദമായി കരയുകയാണ്‌ ഈ കുടുംബം. വില്‍ക്കാന്‍ ഇനി ബാക്കിയുള്ളത്‌, പഞ്ചായത്തില്‍ നിന്നു കിട്ടിയ അഞ്ചു സെന്റ്‌ പുരയിടം മാത്രം. എംആര്‍ഐ സ്‌കാന്‍ ചെയ്യണമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞെങ്കിലും പണമില്ലാത്തതു കൊണ്ട്‌ ആ വഴി പോയിട്ടില്ല. ഒന്നരവയസിനുള്ളില്‍ സുബിയുടെ ദുര്‍ബല ശരീരത്തില്‍ കൂടുകൂട്ടാത്ത രോഗങ്ങള്‍ കുറവ്‌.

ഹൃദ്രോഗവും എല്ലില്ലാത്ത കൈകളും ജനനം മുതലുണ്ടെങ്കില്‍, വൃക്ക തകാറും കരള്‍വീക്കവും ഞരമ്പു പൊട്ടി വലിയലുമെല്ലാം പകരുന്ന വേദന ചെറിയ പ്രായത്തില്‍ തന്നെ ഇവനെ വേട്ടയാടുന്നു. വര്‍ക്കല പാലച്ചിറ ചാണിക്കല്‍ ലക്ഷംവീട്‌ കോളയിലെ സുനില്‍കുമാര്‍-ബിന്ദു ദമ്പതികളുടെ ഇളയമകന്‍ സുബിയും കുടുംബവുമാണ്‌ ദുരിതവഴിയില്‍ കനിവു തേടുന്നത്‌.

തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികില്‍സ തേടുന്ന സുബിയ്‌ക്ക്‌ ജീവിതവഴിയില്‍ തിരിച്ചെത്താന്‍ പത്തു ലക്ഷത്തിലേറെ രൂപ വേണം. മകനെയും കൂട്ടി അമ്മ ബിന്ദു വീടുകള്‍ തോറുമെത്തി കൈനീട്ടി കിട്ടുന്ന കാശു കൊണ്ടാണ്‌ പട്ടിണി ഒഴിവാക്കുന്നത്‌. കാലിനു സുഖമില്ലെങ്കിലും പല ദിവസങ്ങളിലും സുനില്‍കുമാര്‍ കൂലിപ്പണിക്കു പോകും. ചെറുതെങ്കിലും കിട്ടുന്ന തുക മകനെ ചികില്‍സിക്കാന്‍ കൂട്ടിവയ്‌ക്കും.

വീടുകെട്ടാന്‍ പഞ്ചായത്തില്‍ നിന്നു ലഭിച്ച ഒന്നരലക്ഷം രൂപയും മക ന്റെ ചികില്‍സയ്‌ക്കായി ചെലവിട്ടു. നല്ലൊരു മഴയില്‍ നിലംപൊത്താവു ന്ന, ടാര്‍പോളിനും ഓലയും ചേര്‍ത്തു കെട്ടിയ ചെറിയ ചായ്‌പ്പിലാണ്‌ അഞ്ചംഗ കുടുംബം കഴിയുന്നത്‌. വാതിലുകള്‍ ഇല്ലാത്ത വീടെന്ന കാര ണത്താല്‍ അധികൃതര്‍ വീട്ടുനമ്പര്‍ നിഷേധിച്ചതിനാല്‍, റേഷന്‍ കാര്‍ ഡും ഈ കുടുംബത്തിന്‌ ലഭിച്ചില്ല. ചികില്‍സയ്‌ക്ക്‌ ആശുപത്രിയിലെ ത്തുമ്പോള്‍ പല ആനുകൂല്യങ്ങള്‍ പലതും ലഭിക്കാതെ പോകുന്നത്‌ ഇതൊക്കെ കൊണ്ടാണ്‌. സുബിയെ കൂടാതെ ഇവര്‍ക്കു രണ്ടു മക്കള്‍ കൂടിയുണ്ട്‌.

എട്ടുവയസുകാരി സുബിതയും ആറു വയസുകാരന്‍ സുബിനും. മനോദൗര്‍ബല്യമുള്ളതിനാല്‍ സുബിനെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല. ഇല്ലെങ്കില്‍ ഉച്ചക്കഞ്ഞിയെങ്കിലും ആശ്വാസമായേനെ. കരുണാര്‍ദ്രമായ മനസുകളിലാണ്‌ ഇനിയിവരുടെ പ്രതീക്ഷ. എസ്‌ബിടിയുടെ ചെറുന്നിയൂര്‍ ശാഖയില്‍ ബിന്ദു തുടങ്ങിയ അക്കൗണ്ടിന്റെ നമ്പര്‍- 67265138917. ഐഎസ്‌എസ്‌സി കോഡ്‌-.SBTR0000347.

ഫോണ്‍: 9539682926.

വിലാസം: സുനില്‍കുമാര്‍
ചാണിക്കല്‍ ലക്ഷംവീട്‌ കോളനി
പാലച്ചിറ പി.ഒ.
വര്‍ക്കല
പിന്‍- 695143
രോഗങ്ങളുടെ കൂമ്പാരവുമായി ഒന്നരവയസുകാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക