വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

Published on 04 March, 2014
വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു
പുനലൂര്‍: ഇരുവൃക്കകളും തകരാറിലായ നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവതി സഹായം തേടുന്നു. പുനലൂര്‍ നെല്ലിപ്പള്ളി സരിതാ ഭവനില്‍ രവീന്ദ്രന്‍പിള്ളയുടെ മകള്‍ സരിത (26) യാണ് വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്നു യാതന അനുഭവിക്കുന്നത്. വൃക്കകള്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഒരു വൃക്ക മകള്‍ക്കു നല്‍കാന്‍ പിതാവ് തയാറാണ്. എന്നാല്‍ വൃക്കമാറ്റിവയ്‌ക്കേണ്ടിവരുന്നതിന്റെ ഭാരിച്ച ചെലവുകള്‍ ഈ കുടുംബത്തിനു താങ്ങാന്‍ കഴിയില്ല. പലരുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകള്‍ നടത്തിയത്. എറണാകുളം അമൃതാ ആശുപത്രിയിലായിരുന്നു ചികിത്സ.

പിതാവ് രവീന്ദ്രന്‍ നായര്‍ പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റിയാണ്. ഇതില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണു കുടുംബം പുലര്‍ത്തുന്നത്. രവീന്ദ്രന്‍പിള്ളയുടെ ആകെയുള്ള രണ്ടു പെണ്‍മക്കളില്‍ മൂത്തയാളാണ് സരിത.

സരിതയുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ച് സരിതയുടെയും പിതാവിന്റെയും പേരില്‍ പുനലൂര്‍ എസ്ബിടി ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 67240643698,  IFSC SBTR  0000059. 

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക