ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്?
Published on 25 August, 2014
തൃശൂര്‍: പതിനൊന്നു വര്‍ഷമായി വൃക്കരോഗിയായ മകനു വൃക്ക നല്‍കാന്‍ സ്‌നേഹനിധിയായ
അമ്മ തയാറായി കാത്തിരിക്കുകയാണ്. പക്ഷേ, ശസ്‌ത്രക്രിയ നടത്താന്‍
പണമില്ലാത്തതിനാല്‍ ആ കാത്തിരിപ്പ് അനന്തമായി നീളുന്നു. ശസ്‌ത്രക്രിയക്കും
ചികിത്സയ്‌ക്കും ആവശ്യമായ ആറരലക്ഷം രൂപ കണെ്‌ടത്താന്‍ സുമനസുകളുടെ കാരുണ്യത്തില്‍
പ്രതീക്ഷയര്‍പ്പിക്കുകയാണ് പെയിന്റിംഗ് തൊഴിലാളിയുടെ അമ്മയും
കുടുംബവും.
പൊന്നൂക്കരയില്‍ വാടകവീട്ടില്‍ താമസിക്കുന്ന കെ.ആര്‍. സുരന്‍
എന്ന നാല്‍പത്തഞ്ചുകാരനാണ് വൃക്കമാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു പണമില്ലാതെ
ക്ലേശിക്കുന്നത്. കണ്ണമ്പത്തൂര്‍ കുന്നുമ്മക്കര രാമന്റെ മകനായ സുരന്‍
കോഴിക്കോട്ട് മലബാര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍
ചികില്‍സയിലാണ്. ഭാര്യ രാജിയും രണ്‌ടു കുഞ്ഞുമക്കളുമൊത്ത് താമസിക്കുന്ന സുരനു
ഭാര്യാമാതാവ് മൂര്‍ക്കനാട്ടില്‍ വീട്ടില്‍ തങ്കം രാജന്റെ വൃക്കയാണ്
മാറ്റിവയ്‌ക്കുന്നത്.
സുരനു ശസ്‌ത്രക്രിയയും ചികില്‍സയും നല്‍കാന്‍
പുതുക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചികില്‍സാ സഹായസമിതി
രൂപീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തുറവ് ശാഖയില്‍ എസ്‌ബി
അക്കൗണ്‌ട് നമ്പര്‍ 34035870074 (ഐഎഫ്‌എസ്‌സി കോഡ്- എസ്‌ബിഐഎന്‍ 0008675)
അക്കൗണ്‌ട് ആരംഭിച്ചിട്ടുണ്‌ട്. സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുന്നതായി
പ്രസിഡന്റ് എം.ആര്‍. വിജയനും സെക്രട്ടറി ടി.എസ്. സന്തോഷും അറിയിച്ചു. ഫോണ്‍-
9947419579.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല