Image

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

Published on 27 September, 2014
ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ഫാദര്‍ സിറില്‍ ഇടമന തന്റെ ഗൃഹസന്ദര്‍ശനവേളയില്‍ കണ്ട ഹൃദയഭേദകമായ ഒരു കുടുംബത്തിന്റെ അവസ്ഥയാണ് കാരുണ്യയുടെ മുപ്പതാമത് ധനസഹായത്തിനായി രാഹുലിന്റെ കുടുംബത്തെ തിരഞ്ഞെടുക്കുന്നതിന് കാരണമായത്.കണ്ണൂര് ജില്ലയില്‍ പയ്യവൂര്‍ പഞ്ചായത്തില്‍ മണിക്കടവ് എന്ന
പ്രദേശത്ത് താമസിക്കുന്ന കണ്ടങ്കരിയില്‍ രാജേഷിന്റെ ദുഃഖം തന്റെ മുത്ത മകനായ രാഹുലിനെ കുറിച്ചോര്‍ത്താണ്. രാഹുല്‍ പിറന്നുവീണത് തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങളോടുകുടിയാണ്. തീരാത്ത പനിയും  ശരിരമാസകലം 
മഞ്ഞനിറവുമായിരുന്നു രാഹുല്‍ ജനിച്ചപ്പോള്‍.

രണ്ട്  മാസക്കാലം ആശുപത്രിയില്‍ കിടന്നിട്ടാണ് രാഹുല്‍ ആശുപത്രിയില്‍ നിന്നും റശരെവമൃഴല ആയത്. കഴിഞ്ഞ പന്ത്രണ്ട് വര്ഷക്കലമായി  രാഹുലിന്റെ മാതാപിതാക്കള്‍ക്ക്  രാഹുലിനെ തനിച്ചാക്കി  ജോലിക്ക് പോകാനോ ,പുറത്തു പോകാനോ  പറ്റാത്ത അവസ്ഥയിലാണ്,വസ്ത്രങ്ങള്‍  രാഹുലിന് അലര്‍ജിയാണ്.വസ്ത്രങ്ങള്‍  ധരിച്ചാല്‍  രാഹുല്‍ ഉടന്‍ തന്നെ അവ ഉരിഞ്ഞെറിയുകയാണ് പതിവ് .അതിനാല്‍  മാതാപിതാക്കള്‍ രാഹുലിനെ

പുറത്തിറക്കാന്‍ വളരെയധികം കഷ്ട്ടപ്പെടുന്നു.ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്ത് മഴ പെയ്താല്‍ നനഞ്ഞൊലിക്കുന്ന  ഒരു ചെറ്റക്കുടിലിലാണ് രഹുലടങ്ങുന്ന കുടുംബം താമസിക്കുന്നത്. രാഹുലിന്റെ ഇപ്പോളത്തെ പ്രധാന പ്രശ്‌നം 
പ്രധിരോധശേഷിഇല്ലായ്മയാണ്.ഏത് അസുഖവും രാഹുലിനെ ഓടിപ്പിടിക്കുന്ന അവസ്ഥയിലാണ്. ഒരു മാസത്തെ മരുന്നിനു തന്നെ നല്ലൊരു തുകചിലവാകുന്നുണ്ട്. കൂലിപണിക്കാരനായ രാഹുലിന്റെ പിതാവ് രാജേഷിനു രക്തസമ്മര്‍ദസംബന്ധമായ  അസുഖം ഉള്ളതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. രാഹുലിന്റെ ഇളയതായി മുന്ന് കുട്ടികള്‍ കുടി ഉണ്ട് രാജേഷിന്. ഈ വലിയ കുടുംബത്തെ എങ്ങനെ മുന്‍പോട്ട് കൊണ്ടുപോകുവാന്‍ കഴിയും എന്നോര്ത്ത് വ്യസനപ്പെടുകയാണ് രാജേഷ്.കാരുണ്യമതികളായ നാട്ടുകാരുടെ സഹായത്തോടുകുടിയാണ്
രാജേഷ് ഇതുവരെ പിടിച്ചു നിന്നത്. ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ സനമനസുള്ളവര്‍ വോക്കിംഗ് കാരുണ്യയുടെ മരരീൗി േലേയ്ക്ക് ഒക്ടോബര്‍ മാസം 6 നു മുന്പായി നിക്ഷേപിച്ചാല്‍ ,വോക്കിംഗ് കാരുണ്യയുടെ സഹായത്തോടൊപ്പം നിങ്ങളുടെ സഹായവും രാഹുലിന്റെചികിത്സയ്ക്കായി നല്കുന്നതാണ്.

Our Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: 
http://www.wokingkarunya.co.uk/
https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688
ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക