Image

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

Published on 19 November, 2014
രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു
കഴക്കൂട്ടം: രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു. ചെമ്പഴന്തി ഇടത്തറയില്‍ എല്‍.എസ്. ശാലിനിയുടെയും വര്‍ക്കല ശ്രീനിവാസനപുരം കളിവീട്ടില്‍ ദീപക്കിന്റെയും മകന്‍ ജീവന്‍ ദീപക്കിനാണ് രോഗം ബാധിച്ചത്. 

വര്‍ക്കല മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഏഴാം വയസ്സില്‍ തുടങ്ങിയ രോം മുമ്പ് ചികിത്സിച്ചു ഭേദമാക്കിയിരുന്നു. ഇനി മജ്ജ മാറ്റിവയ്ക്കുകയേ മാര്‍ഗമുള്ളൂവെന്ന് വെല്ലൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് ലക്ഷങ്ങള്‍ വേണ്ടിവരും. ഡ്രൈവറായ ദീപക്കിനും തൊഴില്‍രഹിതയായ ശാലിനിക്കും ഈ തുക കണ്ടെത്താനാവില്ല. 

സുമനസ്സുകളുടെ സഹായത്തിനായി ഫെഡറല്‍ ബാങ്ക് വര്‍ക്കല ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 11290100356561
phone: 8606573124.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക