ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

Published on 01 December, 2014
ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു
റിയാദ്: മങ്ങാട്ടുപുലത്തെ പുഴയില്‍ ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫറിന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കുവാനായി റിയാദിലെ മങ്ങാട്ടുപുലം കരിപറമ്പ് കൂട്ടായ്മ ജാഫര്‍ കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചു.

കല്ലന്‍ മുഹമ്മദ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ ഹമീദ് കിളിയണ്ണി, പൂവല്ലൂര്‍ മൂസ, തേരമ്പത്ത് ഖാലിദ് എന്നിവര്‍ അംഗങ്ങളാണ്. ജാഫറിന്റെ കുടുംബത്തെ സഹായിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 054 157 0352, 055 781 6739, 050 135 5267 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

കമ്മിറ്റി രൂപീകരണ യോഗത്തില്‍ പൂവല്ലൂര്‍ മൂസ, അദ്ധ്യക്ഷത വഹിച്ചു. നെല്ലിങ്കല്‍ അഷ്‌റഫ്, കൊന്നോല സാദിഖലി, മുസ്തഫ മുതുകാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പലേതോടന്‍ കുഞ്ഞിക്കോയ സ്വാഗതവും കിളിയണ്ണി ഹമീദ് നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക