Image

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്

(Madhyamam) Published on 18 February, 2015
സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്

ന്യൂഡല്‍ഹി: ലോകം തന്നില്‍നിന്ന് തേടുന്ന ഒരു പ്രസ്താവന ഇംഗ്ളീഷില്‍തന്നെ നടത്താന്‍ വേദിയൊരുക്കിയതിന് ക്രിസ്തീയ സഭയോടുള്ള കടപ്പാട് വാക്കുകളില്‍കൂടി പ്രകടമാക്കാന്‍ നരേന്ദ്ര മോദി Gaga Replica Watch
Franck Muller Replica Watchesമറന്നില്ല. തങ്ങളുടെ പരിപാടി എല്ലാപിന്തുണയും നല്‍കി വിജയിപ്പിച്ചതിന് ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’’ എന്ന് ഹിന്ദിയില്‍തന്നെ പ്രഖ്യാപിച്ച് കൃതജ്ഞത രേഖപ്പെടുത്താന്‍ സഭയുടെ പരമോന്നത നേതാവും മടിച്ചില്ല. അങ്ങനെ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്നായി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായ ശേഷവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഒരിക്കല്‍പോലും അപലപിക്കാതിരുന്ന മോദി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പരസ്യപ്രസ്താവന നടത്തിയതോടെ മൗനം ഭഞ്ജിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരായത് ദേശീയതലത്തില്‍ ആഘോഷിക്കാന്‍ സിറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും തീരുമാനിച്ചത്. രണ്ട് കൂട്ടരുടെയും ആഗ്രഹങ്ങള്‍ യോജിപ്പിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍ണായക പങ്ക് വഹിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഉദ്ദേശിച്ച പരിപാടിക്ക് വിശിഷ്ടാതിഥയായി മോദിയെയും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഫെബ്രുവരി 17ന് വിജ്ഞാന്‍ ഭവനില്‍  പരിപാടി സംഘടിപ്പിച്ചാല്‍ താന്‍ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് വഴി മോദി സഭയെ അറിയിച്ചു.

മോദിയുടെകൂടി താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സഭയോട് അടുപ്പമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയോ മറ്റു കോണ്‍ഗ്രസ് നേതാക്കളെയോ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളെയോ പരിപാടിക്ക് അതിഥികളായി ക്ഷണിച്ചിരുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല, ബി.ജെ.പിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ എന്നിവരെ അതിഥികളാക്കിയപ്പോള്‍ ശ്രോതാവായി മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് സദസ്സിലിരുന്നു.

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകരും പ്രസംഗം കേള്‍ക്കാനത്തെിയിരുന്നു. ഇംഗ്ളീഷില്‍ എഴുതിത്തയാറാക്കിയ പ്രസംഗം പ്രോംപ്റ്ററില്‍ നോക്കി വളരെ പാടുപെട്ട് വായിച്ച മോദി  Audemars Piguet Millenary Replicaഅന്തര്‍ദേശീയ തലത്തില്‍  പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരിപാടി പരമാവധി പ്രയോജനപ്പെടുത്തി. ക്രിസ്ത്യന്‍ സഭക്ക് പറയാനുള്ള കാര്യങ്ങള്‍ ഇംഗ്ളീഷില്‍ പറഞ്ഞ സിറോ മലബാര്‍ സഭയുടെ പരമോന്നത നേതാവ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മോദിക്കുള്ള സഭയുടെ പിന്തുണ ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’ എന്ന് ഹിന്ദിയില്‍  പ്രഖ്യാപിച്ചു.

സംഘാടകന്‍െറ റോളിലായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വിശുദ്ധരാക്കല്‍ ചടങ്ങിന് തനിക്ക് കീഴില്‍ ഒൗദ്യോഗിക പ്രതിനിധിസംഘത്തെ അയച്ച് വത്തിക്കാനില്‍ ഇന്ത്യന്‍ പതാക പാറിപ്പിച്ചതിന് മോദിയെ പ്രശംസിച്ചു. അതേസമയം ആശംസാ പ്രസംഗം നടത്തിയ ഡോ. അനില്‍ കൂട്ടോ മോദിയുടെ പരിപാടി സംഘടിപ്പിച്ചതില്‍ സി.ബി.സി.ഐക്ക് പങ്കില്ളെന്നാണ് വേദിയില്‍നിന്നിറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉറപ്പ് പാലിക്കാന്‍ പ്രധാനമന്ത്രിക്കാവുമോ?

രാജ്യത്ത് സമ്പൂര്‍ണ മതസ്വാതന്ത്ര്യം പുലരുന്നുവെന്നും ഏതൊരു പൗരനും താനിഷ്ടപ്പെട്ട മതം നിലനിര്‍ത്താന്‍ അനിഷേധ്യമായ അവകാശമുണ്ടെന്നും ഉറപ്പുവരുത്താന്‍ തന്‍െറ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഏറ്റവും ശ്രദ്ധേയമായിത്തീരുന്നത് അതിനദ്ദേഹം തെരഞ്ഞെടുത്ത സമയവും വേദിയും പശ്ചാത്തലവും മൂലമാണ്. ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തില്‍ നടന്ന, ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതിന്‍െറ ദേശീയതല ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംബന്ധിക്കെ മോദി ചെയ്ത പ്രസംഗത്തിലാണ് ഇന്ത്യന്‍ ഭരണഘടന ഊന്നിപ്പറഞ്ഞ മതസ്വാതന്ത്ര്യത്തിന്‍െറയും സര്‍വമതങ്ങള്‍ക്കും നിലനില്‍ക്കാനുള്ള തുല്യാവകാശത്തിന്‍െറയും കാര്യം പ്രധാനമന്ത്രിക്ക് വ്യക്തമാക്കേണ്ടിവന്നത്. ഭൂരിപക്ഷത്തിലെയോ ന്യൂനപക്ഷത്തിലെയോ ഒരു ഗ്രൂപ്പിനെയും അക്രമം ഇളക്കിവിടാന്‍ തന്‍െറ സര്‍ക്കാര്‍ അനുവദിക്കില്ളെന്ന് മോദി പ്രസ്താവിച്ചിട്ടുണ്ട്. ബുദ്ധന്‍െറയും ഗാന്ധിയുടെയും നാട്ടില്‍ എല്ലാ മതങ്ങളോടുമുള്ള തുല്യബഹുമാനം പുലര്‍ത്താന്‍ ഓരോ പൗരനും ബാധ്യസ്ഥനാണെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, പരസ്പരാദരവും സഹിഷ്ണുതയും നിലനിര്‍ത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. അതോടൊപ്പം, ഏതു മതത്തിനു നേരെയുള്ള ഏതാക്രമണത്തെയും അദ്ദേഹം അപലപിക്കുകയും തദ്വിഷയകമായി ശക്തമായ നടപടിക്ക് തന്‍െറ സര്‍ക്കാര്‍ തയാറാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി.

മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏതൊരാളും നല്‍കേണ്ട ഉറപ്പും ചെയ്യേണ്ട ആഹ്വാനവും തന്നെയാണ് നരേന്ദ്ര മോദിയില്‍നിന്ന് വൈകിയാണെങ്കിലും ഉണ്ടായിരിക്കുന്നത്. അതിനദ്ദേഹത്തെ നിര്‍ബന്ധിച്ച സാഹചര്യം സ്പഷ്ടമാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടത്തെിയ ആര്‍.എസ്.എസ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഹിന്ദുത്വ അജണ്ടകളാണ് ഉയര്‍ത്തിക്കാട്ടിയത്. സംഘ്പരിവാറിലെ തീപ്പൊരി പ്രസംഗകരെല്ലാം പരമത വിദ്വേഷവും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വമിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരമേറ്റപ്പോള്‍പോലും ന്യൂനപക്ഷ മതങ്ങളോടും സമുദായങ്ങളോടുമുള്ള വൈരം ആളിക്കത്തിക്കുന്നതില്‍ ഒരു കുറവുമുണ്ടായില്ല. ‘ആരോടുമില്ല വെറുപ്പ്, ആരോടുമില്ല പ്രീണനം’ എന്ന വ്യാജ മുദ്രാവാക്യത്തിന്‍െറ മറവില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും മതനിരപേക്ഷത ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യണമെന്നും പരസ്യമായി വാദിക്കാനും സംസ്കൃതം നിര്‍ബന്ധ പാഠ്യഭാഷയാക്കണമെന്ന് ശഠിക്കാനും ഭഗവദ്ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടാനും കേന്ദ്രമന്ത്രിമാര്‍ക്കോ എം.പിമാര്‍ക്കോ അശേഷം വൈമനസ്യമുണ്ടായില്ല. ഒപ്പം, ഘര്‍ വാപസി പ്രസ്ഥാനത്തിലൂടെ ന്യൂനപക്ഷ സമുദായങ്ങളിലെ പാവങ്ങളെ ഹിന്ദുത്വത്തില്‍ ചേര്‍ക്കുന്ന പ്രക്രിയയും മുറക്ക് തുടരുന്നു. ഒരുപടികൂടി മുന്നോട്ടുകടന്ന്, തലസ്ഥാനനഗരിയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ നേരെ നിരന്തരാക്രമണംകൂടി ആരംഭിച്ചതോടെ രാജ്യത്തിനകത്തും പുറത്തും വിമര്‍ശങ്ങളുയര്‍ന്നു. അങ്ങേയറ്റം ഭവ്യതയോടെ മുഖ്യാതിഥിയായി കൊണ്ടുവന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പോലും തന്‍െറ നീരസവും മുന്നറിയിപ്പും രണ്ടു തവണ ആവര്‍ത്തിച്ചപ്പോള്‍ മോദി പ്രതിരോധത്തിലായി. എല്ലാറ്റിനുമൊടുവില്‍ ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയെ മലര്‍ത്തിയടിച്ചപ്പോള്‍ ഊതിവീര്‍പ്പിക്കപ്പെട്ട മോദിപ്രഭാവത്തിന് അക്ഷരാര്‍ഥത്തില്‍ കനത്ത പ്രഹരമേറ്റു. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സഭാപിതാക്കളുടെ ക്ഷണം വരുന്നതും നടേ ഉദ്ധരിച്ചവിധം പ്രധാനമന്ത്രി പ്രസംഗിക്കുന്നതും.

അഹിംസയുടെ മൂര്‍ത്തികളായി ആരാധിക്കപ്പെടുന്ന ശ്രീബുദ്ധന്‍െറയും മഹാത്മാഗാന്ധിയുടെയും പാരമ്പര്യം അനുസ്മരിച്ച നരേന്ദ്ര മോദിയുടെ വാക്കുകളില്‍ തെല്ളെങ്കിലും ആത്മാര്‍ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ കയറൂരിവിടപ്പെട്ട കാവിപ്പടയത്തെന്നെയാണ് അദ്ദേഹം ഒന്നാമതായി തളക്കേണ്ടത്. ഹിംസയുടെയും ബലപ്രയോഗത്തിന്‍െറയും അസഹിഷ്ണുതയുടെയും അവതാരമാണ് യഥാര്‍ഥത്തില്‍ ഹിന്ദുത്വപ്രസ്ഥാനം. വി.ഡി. സവര്‍ക്കറും എം.എസ്. ഗോള്‍വാള്‍ക്കറും അവരുടെ പിന്‍ഗാമികളും പരമത വിദ്വേഷത്തിലാണ് Armani Replica watchesഅനുയായികളെ വളര്‍ത്തിയത്. അതിനാല്‍തന്നെ സര്‍വമത സദ്ഭാവനയോ പരമത സഹിഷ്ണുതയോ ഭരണഘടനയുടെ മതനിരപേക്ഷ ഭാവമോ ഒന്നും ഹിന്ദുത്വശക്തികള്‍ക്ക് ദഹിച്ചിട്ടില്ല. മതമൈത്രിയും മതസഹിഷ്ണുതയും ഉദ്ഘോഷിച്ച ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥൂറാം ഗോദ്സെയെ ആരാധ്യപുരുഷനാക്കാന്‍ മാത്രം തീവ്രഹിന്ദുത്വ വാദികളുടെ മനസ്സ് വിഷലിപ്തമായിരിക്കുന്നു. ഇതൊന്നും കണ്ടില്ളെന്നും കേട്ടില്ളെന്നും നടിച്ച് അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ മടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രത്യാഘാതം കണ്ടറിഞ്ഞBreitling Bentley Tourbillon Replica ശേഷമാണെങ്കിലും ഇപ്പോള്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയാറാവുമോ? തന്‍െറ അഭിപ്രായങ്ങളും ഉപദേശങ്ങളും മാനിക്കാന്‍ അനുയായികളെ നിര്‍ബന്ധിക്കുമോ എന്നാണിനി ഇന്ത്യയും ലോകവും ആകാംക്ഷയോടെ നിരീക്ഷിക്കുക

http://www.madhyamam.com/news/341343/150218?utm_source=feedburner&utm_medium=email&utm_campaign=Feed%3A+madhyamam%2FxeIF+%28Madhyamam+Online%29

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക