റോം: താന്‍ കാലാവധിക്കു മുമ്പേ സ്ഥാനത്യാഗം ചെയ്യാനുള്ള സാധ്യത
തള്ളിക്കളയാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഈ പദവിയില്‍ ദീര്‍ഘകാലം
തുടരാന്‍ താത്‌പര്യമില്ലെന്നും മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം
വാര്‍ഷികത്തില്‍ മെക്‌സിക്കോയിലെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്
അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാര്‍പ്പാപ്പയുടെപദവിയില്‍ തുടരുക നാലോ അഞ്ചോ
വര്‍ഷം മാത്രമായിരിക്കും. സ്ഥാനമൊഴിയാനുള്ള മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്റെ
തീരുമാനം ധൈര്യപൂര്‍വമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം ഒരിക്കലും
അപവാദമല്ല. പക്ഷെ അതൊരു തുടക്കമാവാം. പുതിയ വാതില്‍ തുറന്നതായി അതിനെ കണക്കാക്കാം
പാപ്പ പറഞ്ഞു.
തികച്ചും സാധാരണക്കാരനായി മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ
പിസ കഴിക്കാന്‍ പോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല