Image

ജോയൻ കുമരകം  എന്ന പ്രതിഭ (തോമസ് കളത്തൂർ)

Published on 04 February, 2021
ജോയൻ കുമരകം  എന്ന പ്രതിഭ (തോമസ് കളത്തൂർ)

 കോട്ടയം പട്ടണത്തിന്റെ സിരാ കേന്ദ്രമായിരുന്ന തിരുനക്കരയില്‍, ഞങ്ങള്‍ താമസിച്ചിരുന്ന കൊച്ചുവീടിന്റെ എതിര്‍വശത്തുള്ള ലോഡ്ജില്‍, കഥാ പ്രാസംഗികനും പത്രപ്രവര്‍ത്തകനും ഒക്കെ ആയ അനിയന്‍ അത്തിക്കയം താമസിച്ചിരുന്നു. ഒരു ദിവസം സായാഹ്നത്തില്‍ യുവത്വത്തിലേക്കു പ്രവേശിക്കാറായ മറ്റൊരാളുമായി, അനിയന്‍ അത്തിക്കയം, ഞങ്ങളുടെ വീട്ടില്‍ എത്തി. അന്ന് അനിയ നോടൊപ്പം വന്നത്, ജോയന്‍ കുമരകം ആയിരുന്നു. അനിയന്റെ സഹ പ്രവര്‍ത്തകനും വലംകൈയും. അഞ്ചേരില്‍ ശ്രീമാന്‍ എ.വി.ജോര്‍ജ് നടത്തുന്ന 'കേരളഭൂഷണം' ദിന പത്രത്തില്‍ ആരംഭിക്കുന്ന 'ബാലജനസഖ്യം' ത്തില്‍, അനിയന്‍, 'ബാലേട്ടനും', ജോയന്‍, സഹപ്രവര്‍ത്തകനും ആയിരുന്നു. ബാലനായിരുന്ന എന്നെയും അവര്‍ 'ബാലജനസഖ്യം' അംഗമാക്കി. അന്ന് ഞങ്ങള്‍ ആരംഭിച്ച സൗഹൃദം വളരെ നാള്‍ തുടര്‍ന്നു. ജോയന്‍, അനിയന്‍ അത്തിക്കയത്തോടൊപ്പം 'പൗരധ്വനിയിലും', പിന്നീട് 'മനോരമദിന പത്ര'ത്തിലും പ്രവര്‍ത്തിച്ചതായി ഓര്‍ക്കുന്നു.



പിന്നെ.. അങ്ങോട്ട്, പത്ര മാധ്യമങ്ങളില്‍, ജോയന്റെ സര്‍ഗ്ഗ സൃഷ്ടികള്‍, നിറങ്ങള്‍ ചാര്‍ത്തി ആഘോഷിച്ച സമയമായിരുന്നു. അദ്ദേ ഹത്തിന്റെ കഥാ രചനകള്‍ ബാല സാഹിത്യത്തിന് ഒരു മുതല്‍ കൂട്ടായി രുന്നു. സാമൂഹ്യ സാഹിത്യ ആത്മീക വേദികളില്‍, സുന്ദരമായ ശൈലിയില്‍, ആഴത്തില്‍ നിന്നും മുത്തുകളും ചിപ്പികളും കൊണ്ട് അലംകൃതമായ ഒരു കവിത പോലെ,.... ഒഴുക്കി വിടുന്ന വാക് പാടവം 'ഒരു സിദ്ധി തന്നെ' എന്ന് എല്ലാ സദസ്സുകളും മുക്ത കണ്ഠം അദ്ദേഹത്തെ പ്രകീര്‍ ത്തിച്ചിട്ടുണ്ട്. ഏതു വിഷയത്തെ സംബന്ധിച്ചും അഗാധമായ പാണ്ഡിത്യ ത്തോടെ, സരസ ഗംഭീരമായി, മണിക്കൂറുകളോളം, അനര്ഗളമായി ഭാഷണം ചെയ്തു രസിപ്പിക്കാനുള്ള ഈ കൊച്ചു മനുക്ഷ്യന്റെ വലിയ കഴിവ്, അനിര്‍വ്വചനീയമാണ് . ജോയന്‍ , പുരസ്‌കാരങ്ങള്‍ തേടി നടന്നിട്ടില്ലാ, എന്നാല്‍ പല പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തി. ആദ്യമായി, 1963 ല്‍ എന്‍.ബി.എസ് .ല്‍ കൂടി പ്രസിദ്ധീകരിച്ച 'പൂക്കൂട ' പുരസ്‌കാര ത്തിനര്ഹമായി. ബാലസാഹിത്യത്തോടൊപ്പം, ഏകദേശം 60 ഓളം പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചുവത്രെ,.. അതില്‍ നോവലുകളും ഗദ്യ കവിതകളും ഉള്‍പ്പെടുന്നു. സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചു, ആ പ്രഗത്ഭന്‍. എങ്കിലും എത്തേണ്ടി ടത്തു , എത്തിച്ചേരാന്‍ കഴിഞ്ഞോ... എന്ന് സംശയിക്കുന്നു. ജീവിതം, മധുര സ്വപ്നങ്ങളുടെ മാത്രം, ഒരു പറുദീസാ അല്ലല്ലോ...

ജോയന്‍ വിവാഹിതനായി, 1980 ഡിസംബര്‍ മാസത്തില്‍ അമേരിക്കയില്‍ എത്തി, തന്റെ കുടുംബ ജീവിതം തുടര്‍ന്നു, അതോടൊപ്പം തന്റെ സാഹിത്യ ഉപാസനയും. അമേരിക്കയുടെ വിവിധ സംസ്ഥാന ങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും, സ്നേഹാദരവുകള്‍ പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ വാക്‌ധോരണി ആസ്വദിക്കാനുമായി, ക്ഷണിച്ചു കൊണ്ട് പോകുമായിരുന്നു. 'വികാര വിമലീകരണമാണ് ' സാഹിത്യത്തിന് ഉപോല്‍ബലക മാകേണ്ടതെന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ ബാല സാഹിത്യ കൃതികള്‍, കുട്ടികളുടെ മനസ്സിലേക്ക് ഗുണപാഠങ്ങളുടെ സന്ദേശം എത്തിക്കുന്നതായിരുന്നു. നര്‍മ്മം മേമ്പൊടി ചാലിച്ച, സത്യസന്ധത തുളുമ്പുന്ന വാക്കുകള്‍ ആണ്, അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. ഉദാഹരണമായി, അമേരിക്കയില്‍ എത്തിയ ശേഷം ഒരു പ്രസംഗത്തില്‍, സ്വയം ഏറ്റു പറ ഞ്ഞത്, ഇപ്രകാരമായിരുന്നു, 'നാട്ടില്‍ വെച്ച് ഞാനൊരു 'പട്ട' ക്കാരനായി. അമേരിക്കയില്‍ എത്തി...മേല്‍ത്തരം 'പട്ട' കള്‍ കഴിച്ചു,.. ഞാനൊരു മേല്‍ 'പട്ട'ക്കാരനുമായി'.

ആ 'കുറ്റ ബോധം', അദ്ദേഹത്തെ തിരികെ നാട്ടിലെത്തിച്ചു ... ഒരു കര്‍മ്മോല്‍സുകനായ 'മദ്യ വര്‍ജ്ജന' പ്രവര്‍ ത്തകനാക്കി മാറ്റിജീവിതം കാട്ടി കൊടുത്ത പാഠങ്ങള്‍, അദ്ദേഹം അനേകരുടെ വിടുതലിനായി തുറന്നു കാട്ടി. തന്റെ ഭാഷാ വൈഭവും പ്രസംഗ ചാതുര്യവും എല്ലാം.. മദ്യ വര്‍ജ്ജന പ്രസ്ഥാനത്തിനായി ഉപയുക്തമാക്കി.

ജോയന്‍ കുമരകം, ടാഗോറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു .....കോട്ടയത്തു മാങ്ങാനം ആശ്രമത്തിലുണ്ടായിരുന്ന, സംന്യാസവര്യനായിരുന്ന 'സാധു മത്തായിച്ചന്‍' നുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെട്ട് , ബൈബിളിനെയും ഗീതാഞ്ജലിയെയും അനുഷ്ഠാനമാക്കി, സാഹിത്യ ഉപാസനയിലൂടെ ജീവിതം തുടര്‍ന്നു. വാര്‍ദ്ധക്യത്തില്‍ എത്തിയ 'ജോയന്‍ കുമരകം',.. ഇന്ന് ഏകനായ്...കാലിഫോര്‍ണിയയിലെ ലോസാന്‍ജ്ജെലസില്‍, വിശ്രമ ജീവിതം നയിക്കുകയാണ്.

കോട്ടയം നഗരത്തിന്റെ, 'അക്ഷരനഗരി' യിലേക്കുള്ള പ്രയാണ കാലഘട്ടത്തില്‍, തന്റെയും സംഭാവനകളും പ്രചോദനങ്ങളും നല്‍കി, വര്‍ത്തമാന കാലത്തെയും, ഭാവി കാലത്തെയും ആശിര്‍വദിച്ച, ജോയന്‍ കുമരകം എന്ന പ്രതിഭക്കു,....നമോവകം!

ആയുരാരോഗ്യങ്ങള്‍ നേരുന്നു ഞാന്‍ (മാര്‍ഗരറ്റ് ജോസഫ് )

കവിയമ്മാവന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയനു   ജന്മദിനാശംസകൾ (ഡോ. തോമസ് പാലക്കൽ)

നന്മയുടെ പ്രകാശം പരത്തുന്ന കഥാകാരനു ആശംസ (സുധീർ പണിക്കവീട്ടിൽ)

ശതാഭിഷിക്തനാകുന്ന സാഹിത്യകാരൻ ജോയൻ കുമാരകത്തിനു ആശംസകൾ

Join WhatsApp News
G.Puthenkurish 2021-02-05 04:09:40
നല്ലൊരു ഓർമ്മ കുറിപ്പ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക