ഒരു അമേരിക്കൻ പ്രസിഡൻറ്റ് എട്ടു വർഷം ഭരണം പൂർത്തിയാക്കി തല ഉയർത്തി പ്പിടിച്ചു സ്ഥാനം ഒഴിയുക, അടുത്ത കാലത്തു ,റൊണാൾഡ് റീഗൻ, ഒബാമ എന്നിവരുടെ കാര്യത്തിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ ആ ഒരു ലെഗസി ജോ ബൈഡനു അവകാശപ്പെടുവാൻ സാധിക്കുമോ എന്ന് സംശയം?
കഴിഞ്ഞ നാലു വർഷങ്ങൾ ബൈഡൻ എടുത്ത ഏതാനും തീരുമാനങൾ പരിശോധിക്കാം. അതിൽ ഏതെങ്കിലും, പൊതുവെ രാജ്യത്തിനോ ബൈഡൻറ്റെ പ്രതിച്ഛായക്കോ ഗുണമുണ്ടാക്കിയതായി. ഒന്നിനും നാടിന് കാര്യമായി ഗുണമൊന്നും കിട്ടിയതുമില്ല സ്വന്തം പ്രതിച്ഛായ ജനതയിൽ മോശവുമായി.
ഒന്ന്, തെക്കൻ അതിർത്തി ബൈഡൻ അവഗണിക്കുക മാത്രമല്ല അനർകൃത കുടിയേറ്റം നിയന്ധ്രിക്കുന്നതിനു നിലവിൽ ഉണ്ടായിരുന്ന നിയമങ്ങൾ അസാധുവുമാക്കി. രണ്ട് ,അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള പെട്ടെന്നുള്ള സായുധ സേന പിന്മാറ്റം, ഒരു വ്യക്തമായ നടപടിക്രമം ഇല്ലാതെ. അതും പലേ മിലറ്റെറി ഉപദേശകരുടെ അഭിപ്രായങ്ങൾ അവഗണിച്ചു . ഇതിൽ നമ്മുടെ പടയാളികൾ വധിക്കപ്പെട്ടു എന്നു മാത്രമല്ല കോടിക്കണക്കിനു വിലയുള്ള ആയുധങ്ങൾ എതിരാളികൾക്ക് സമ്മാനിക്കുകയും. കോളേജ് വിദ്യാർത്ഥികളുടെ കടം എഴുതി തള്ളൽ അതും കോടതിയുടെയും നിരവധി സാമ്പത്തിക ശാസ്ത്ര നിപുണരുടെയും അഭിപ്രായങ്ങൾ മാനിക്കാതെ.
നാലു വർഷങ്ങളിൽ, അമേരിക്കയുടെ ഭരണ നേതാവ് ബൈഡനിൽ, പൊതു അരങ്ങുകളിൽ, സംസാരങ്ങളിൽ ശാരീരികമായ ചലനങ്ങളിൽ, വാക്കുകളുടെ പ്രയോഗങ്ങളിൽ പൊതുജനം,നിരവതി പോരായ്മകൾ കണ്ടിട്ടുണ്ട് . അതൊന്നും ആരുടെയും ചിന്തകളിൽ നിന്നും ഉടൻ മാഞ്ഞുപോകില്ല.
ഓർക്കുന്നുണ്ടാകും, ബൈഡൻ സെനറ്റിൽ 24 വർഷങ്ങൾ, കൂടാതെ ഒബാമയുടെ ഉപ രാഷ്ട്രപതിയായി എട്ടു വർഷങ്ങൾ പിന്നിട്ട ശേഷവും ആ സ്ഥാനത്തു നിന്നും വിരമിച്ചത് ഒരുസന്തുഷ്ടവാൻ ആയിട്ടായിരുന്നില്ല കാരണം ഒബാമയും ഡെമോക്രാറ്റ് പാർട്ടിയും 2016 മത്സരത്തിന് സ്ഥാനാർത്ഥി ആയി അനുകൂലിച്ചത് ഹില്ലാരിയെ ആയിരുന്നു.
ഒരാഴ്ച മുന്നിൽ നാം കണ്ടു അനേകം രാഷ്ട്രീയ സാമുദായിക നേതാക്കൾ രാജ്യ തലസ്ഥാനത്തു എത്തുന്നത് മരണമടഞ്ഞ മുൻ പ്രസിഡൻറ്റ് ജിമ്മി കാർട്ടറിന് അന്ധ്യോപചാരങ്ങൾ അർപ്പിക്കുന്നതിന് . ഓർക്കുക, സംസാരിച്ചവർ ആരും തന്നെ കാർട്ടർ ഒരു മികച്ച ഭരണാധികാരി ആയിരുന്നു എന്ന് സമർദ്ധിക്കുന്നതിന് ശ്രമിച്ചില്ല എന്നാൽ എല്ലാവരും ഇയാളുടെ സത്യസന്തത കൂടാതെ, മാറ്റങ്ങൾക്കായി നടത്തിയ ആൻമാർത്ഥ ശ്രമങ്ങൾ. സംസാരിച്ചവർ എല്ലാം എടുത്തുകാട്ടി, അദ്ദേഹം, ഭരണത്തിൽ നിന്നും വിരമിച്ചശേഷം രാജ്യത്തിനുള്ളിലും പുറത്തും നടത്തിയ ദിവ്യകാരുണ്യ പ്രവർത്തികൾ . കാർട്ടറും തോൽവിയെ നേരിട്ടാണ് ഭരണം വെടിയുന്നത്. ആ സമയം അദ്ദേഹവും അകത്തും പുറത്തും നിരവധി ഇഷൂ നേരിട്ടിരുന്നു. എന്നിരുന്നാൽ ത്തന്നെയും കാർട്ടർ വൈറ്റ് ഹൌസ് വിടുന്നത് ഒരു അഭിമാനി ആയിട്ടായിരുന്നു.
ബൈഡൻ ഭരണ സമയം നേരിട്ട പ്രശ്നങ്ങൾ നിരവധി, അതിൽ ഒട്ടനവധി അയാൾ തന്നെ ശ്രിഷ്ടിച്ചവ. ഇന്ധന വിലക്കയറ്റം, പൊതുവെ വിലക്കയറ്റം, അനിയന്ത്രിതമായ കുടിയേറ്റം . ഇതൊന്നും മുൻ ഭരണ കർത്താക്കൾ സമ്മാനിച്ചിട്ടു കിട്ടിയതല്ല. ബൈഡൻ ഒരു അനുഭവജ്ഞാനി ആയിരുന്നില്ല എന്നൊന്നും ആർക്കും പറയുവാൻ പറ്റില്ല രാഷ്ട്രീയത്തിൽ ഒരുപാടു കളികൾ നടത്തിയിട്ടുള്ള വ്യക്തി. .പിന്നെ എന്തു കാരണത്താൽ ഇയാളുടെ ഭരണത്തിൽ, തീരുമാനങ്ങളിൽ പിഴപകൾ വന്നു. അതൊരു പഠന വിഷയം സ്വന്തം പുത്രൻ ഹണ്ടർ കാട്ടിക്കൂട്ടിയ വഷളത്തരങ്ങൾ അതിനെല്ലാം വഴി ഒരുക്കി ക്കൊടുത്തത് പിതാവ് ബൈഡൻ. യൂകാറീൻ , ചൈന എന്നിവിടെങ്ങളിൽ മകന് പണം സംബാധിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നു അതിലൊരു വിഹിതം തനിക്കും ഇതെല്ലാം നാം കണ്ടു.
ബൈഡൻ സ്വയം 2024 തിരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങിയതല്ല എന്ന് നമുക്കറിയാം. അതിലുള്ള പരിഭവം ഇപ്പോഴും കാണാം. ഓവൽ ഓഫീസ് വിടുന്നതിനു മുൻപായി കാട്ടിക്കൂട്ടിയതും, കൂട്ടുന്നതുമായ ഏതാനും പ്രക്രിയകൾ പരിശോധിക്കാം.
പുത്രൻ തെളിയിക്കപ്പെട്ട പലേ കുറ്റങ്ങളിലും ശിക്ഷ നേരിടുന്ന സമയം അടുത്തപ്പോൾ തൻറ്റെ ഔദ്യോഗിക അധികാരം ഉപയോഗിച്ചു മകന് മാപ്പു നൽകുന്നു. ഓർക്കുക, ബൈഡൻ പലേ തവണ മാധ്യമങ്ങളിൽ, 2024 തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കാലം പറഞ്ഞിട്ടുണ്ട്, താൻ മകന് മാപ്പു നൽകില്ല എന്ന് . ബൈഡൻറ്റെ സത്യസന്ധത ഇവിടെ തകർന്നില്ലെ ?
കുട്ടികൾക്ക് മുട്ടായി വിതരണം ചെയ്യുന്നതുപോലല്ലേ രാജ്യം അർഹിക്കുന്നവർക്കു നൽകേണ്ട മെഡൽ ഓഫ് ഹോണർ വാരി വിളമ്പിയത്. അത് കിട്ടിയവരിൽ നല്ലൊരു ഭാഗം ട്രംപ് വിരോധികൾ. ഹില്ലരി ക്ലിൻറ്റൻ, ലിസ് ചെനി , ജോർജ് സൊറോസ് അവരിൽ ചിലർ. ഇവരാരും ഈയൊരു ബഹുമതി അർഹിക്കുന്നില്ല എന്നതാണ് വാസ്തവം.
ബൈഡൻ ഒരു അനുഭവജ്ഞാനി ആയിരുന്നില്ല എന്നൊന്നും ആർക്കും പറയുവാൻ പറ്റില്ല രാഷ്ട്രീയത്തിൽ ഒരുപാടു കളികൾ നടത്തിയിട്ടുള്ള വ്യക്തി. .പിന്നെ എന്തു കാരണത്താൽ ഇയാളുടെ ഭരണത്തിൽ, തീരുമാനങ്ങളിൽ പിഴപകൾ വന്നു. അതൊരു പഠന വിഷയം. ഇപ്പോൾ കേൾക്കുന്ന ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ വരുന്ന ഒരു വിരാമം ഇതിലും അധികാരം ഏറ്റെടുത്തിട്ടില്ലാത്ത ട്രംപ് പ്രേരണ തെളിഞ്ഞു കാണുന്നു.
ഒരു കാലവുധി മാത്രം ഭരണത്തിൽ ഇരുന്ന നിരവധി മുൻ രാഷ്ട്രപതികൾ ജറാൾഡ് ഫോർഡ്, കാർട്ടർ, ജോർജ് H ബുഷ്, ഇവരെല്ലാം വൈറ്റ് ഹൌസ് വിട്ട ശേഷവും പൊതു അരങ്ങുകളിൽ പലേ രീതികളിൽ ശോഭിച്ചു. അങ്ങിനെ ഒരു ലെഗസി ഇവർ കെട്ടിപ്പെടുത്തു .