Image

മഞ്ജുള ശിവദാസിന്റെ കവിത 'മകളോട്' (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-4)

Published on 26 May, 2020
മഞ്ജുള ശിവദാസിന്റെ കവിത 'മകളോട്' (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-4)

മഞ്ജുള ശിവദാസ്, സൗദി അറേബ്യയിലെ റിയാദില്‍ കുടുംബവുമൊന്നിച്ച് 15വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം ഇപ്പോള്‍ സ്വദേശമായ തൃശ്ശൂരില്‍ സ്ഥിരതാമസം.

കവിതകള്‍ എഴുതുകയും ചൊല്ലുകയും ചെയ്യാറുണ്ട്. (മഞ്ജുള ശിവദാസിന്റെ ക്രുതികള്‍: https://emalayalee.com/repNses.php?writer=128)

ഓണ്‍ലൈന്‍ മാധ്യമങ്ങളിലും, അച്ചടി മാധ്യമങ്ങളിലുമായി നിരവധി കവിതകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ് ശിവദാസ്, മക്കള്‍ അശ്വതി, അനശ്വര.

see also

ജോര്‍ജ് പുത്തന്‍ കുരിശ്: https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി : https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ : https://emalayalee.com/varthaFull.php?newsId=212625

Join WhatsApp News
രാജു തോമസ് 2020-05-26 08:56:10
മനോഹരമായിരിക്കുന്നു. ഇങ്ങനെ കവിതന്നെ ആലപിക്കണം. ഇവിടെ ഉച്ചാരണത്തിൽ വളരെനല്ല സ്ഫുടതയും ശുദ്ധിയുമുണ്ട്. കാര്യം ലളിതം , മനസ്സിൽ തട്ടുന്നുമുണ്ട്. പിന്നെ , പ്രാവ് , അതിന്റെ നിഴൽ, നടന്നുമുന്നേറുന്ന എന്നി മുന്ന് ബിംബങ്ങൾ ഒത്തുപോകുന്നില്ല. ഈ ഇരുപതു വരികളിൽ അവസാനത്തേത് വളരെ ഇഷ്ടപ്പെട്ടു-- അവിടെയാണു കവിത്വം, സന്തോഷം. അഭിനന്ദനങ്ങൾ.
Sudhir Panikkaveetil 2020-05-26 10:35:44
ആലാപനം മനോഹരം. ഇനിയും വരിക.
Sreekumar 2020-05-26 12:06:42
സമകാലീന ജീവിതത്തിൽ തികച്ചും പ്രസക്തമായ വിഷയം..അവതരണഭംഗി കൊണ്ട് മികച്ചു നിൽക്കുന്ന കവിത.. ആശയ സമ്പുഷ്ടം . ഇതുപോലുള്ള കൂടുതൽ കവിതകൾ എഴുതാൻ മഞ്ജുളക്കു ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വിദ്യാധരൻ 2020-05-26 18:48:36
കവി തന്നെ ആലപിക്കണം എന്നുള്ള നിർബന്ധം നല്ലതല്ല. എല്ലാവര്ക്കും അത് കഴിഞ്ഞെന്നും വരില്ല. ഇപ്പോൾ തന്നെ ആവശ്യത്തിലധികം ബിംബങ്ങളുണ്ട്. അതുകാരണം അതില്ലാതെയിരിക്കുന്നതാണ് നല്ലത്. സാമൂഹ്യപരിഷ്കാരത്തിന് ലളിതമായ ഭാഷയാണ് നല്ലത്. അതിൽ ഈ കവയിത്രി വിജയിച്ചിട്ടുണ്ട്. ആലാപനം ശരിയാകണമെങ്കിൽ താളം ശരിയാകണം . അതുകൊണ്ടാണ് പഴയകവികൾ വൃത്തം എന്ന ഒരു ചട്ടക്കൂട് ഉണ്ടാക്കിയത്. ഒരു പാട്ടിന് രാഗം എന്നതുപോലെ കവിതക്ക് വൃത്തവും നല്ലതാണ് . അതിന് മനസ്സിനെ കീഴടക്കാനുള്ള ശക്തിയുണ്ട് . എത്രപേർക്ക് ആധുനിക കവിത മനഃപാഠമാക്കി ആലപിക്കാൻ കഴിയും ? എന്തായാലും നല്ലൊരാശയത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
രാജു തോമസ് 2020-05-27 08:50:52
ഒരു കവി സ്വന്തം കവിത ചൊല്ലുന്നതു നന്നായിരിക്കും എന്നേ ഞാൻ പറഞ്ഞുള്ളു . സംഗിതത്തിന്റെയോ ഗായകന്റെയോ പൊലിപ്പില്ലാതെ, കവിത എഴുതിയ ആൾതന്നെ അത് ആലപിക്കുമ്പോഴേ ഓരോ വാക്കിനും താൻ കൊടുത്ത അർത്ഥവും നിറവും ഭാവവും ആ പദസംഘാതങ്ങളുടെ സ്വാരസ്യവും പ്രകാശിക്കയുള്ളൂ. ഒരാളിലെ കവിയെ രുചിച്ചറിയാൻ ഈ സമീപനം സഹായിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക