എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്
പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് ഗ്രാമത്തില്‍ ജനനം. പിതാവ് റി.ട്ട. ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ താഴേതില്‍ റ്റി.ജി. തോമസ്, മാതാവ് തങ്കമ്മ. ഏഴു സഹോദരങ്ങള്‍, രണ്‍ടുപേരൊഴികെ എല്ലാവരും അമേരിക്കയില്‍. കൂനൂര്‍ സ്റ്റെയിന്‍സ് ഹൈസ്‌ക്കൂള്‍, നീലഗിരി, കടമ്പനാട് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അദ്ധാപികയായിരുന്നു.
1970 ല്‍ അമേരിക്കയിലെത്തി. അദ്ധ്യാപനത്തിലും എന്‍ജിനീയറിംഗിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി. നാസാ കൗണ്‍ടി പബ്ലിക്കു് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ജിനീയറായി 35 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.
അമേരിക്കയിലും കേരളത്തിലും ആനുകാലികങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും ധാരാളം കവിതകളും, ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഗീതാഞ്ജലി വിവര്‍ത്തനംഉള്‍പ്പടെ പത്തു കവിതാസമാഹാരങ്ങള്‍, രണ്ടു ലേഖന സമാഹാരങ്ങള്‍ (ഒന്നു് ഇംഗ്ലീഷ്)(ഇ-മലയാളി പ്രസിദ്ധീകരിച്ച സ്രുഷ്ടികള്‍: https://emalayalee.com/repNses.php?writer=22)
സാമൂഹ്യ, ആദ്ധ്യാത്മിക മണ്ഡലങ്ങളിലും സജീവം. അമേരിക്കന്‍ ഭദ്രാസനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് വനിതാസമാജം രൂപവല്‍ക്കരിക്കുന്നതിനു് നേതൃത്വം നല്‍കുകയും അതിന്റെ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കയും ചെയ്തു.ഭദ്രാസനത്തിലെ മലങ്കര ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സില്‍ സജീവമാകയും സുവനീര്‍ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 49 വര്‍ഷങ്ങളായി സണ്‍ഡേസ്‌ക്കൂള്‍ അദ്ധ്യാപിക. 1980 മുതല്‍ ദേവാലയത്തോടു ചേര്‍ന്നു് മലയാളം സ്‌ക്കൂള്‍ ആരംഭിച്ച് കുട്ടികളെ മലയാളം അഭ്യസിപ്പിക്കുന്നു. സ്വന്തം ഭവനത്തില്‍ കുട്ടികള്‍ക്കു് കുക്കിംഗ് ക്ലാസും മലയാളം ക്ലാസുംനടത്തുന്നു.
ആറു പതിറ്റാണ്ടായി സാഹിതീ സപര്യ തുടരുന്നു. ധാര്‍മ്മിക മൂല്യങ്ങള്‍ക്കു് പ്രസക്തി നല്‍കിക്കൊണ്‍ടുള്ള കാവ്യരചനകള്‍. ഫൊക്കാനാ അക്ഷരശ്ലോക മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ചു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
‘എല്‍സിക്കൊച്ചമ്മ ഞങ്ങളുടെ സ്‌നേഹഭാജനം’ എന്നു് ഇ-മലയാളിയും അഭ്യുദയ കാംക്ഷികളും’ പിറന്നാള്‍ സമ്മാനമായി ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച ആശംസയില്‍ ഇങ്ങനെ പറയുന്നു.“അമേരിക്കയില്‍ മലയാള സംഘടനകള്‍ പ്രചരിക്കുന്നതിനു മുമ്പേ, അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്ന പദം കേള്‍ക്കാന്‍ തുടങ്ങുന്നതിനു മുമ്പേ ഞങ്ങളുടെ എല്‍സി കൊച്ചമ്മ എഴുതാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെപ്പോലെ അച്ചടി വിദ്യകള്‍ എളുപ്പമാകുന്നതിനു മുമ്പ് ഇവിടെനിന്നും അന്നിറങ്ങിയ എല്ലാ സുവനീറുകളിലും ആദ്യകാല പ്രസിദ്ധീകരണങ്ങളിലും ഈ അനുഗ്രഹീത കവയിത്രി എഴുതിയിരുന്നു, അമേരിക്കയില്‍ വരുന്നതിനു മുമ്പേ എഴുത്തുകാരിയായിരുന്നു.'
ഭര്‍ത്താവ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ വികാരിയും പ്രഥമ കോര്‍ എപ്പിസ്‌ക്കോപ്പായും, ന്യൂയോര്‍ക്കു് ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് മലങ്കര ഓത്തഡോക്‌സ് ഇടവക വികാരിയുമായ വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പാ.
മക്കള്‍: മാത്യു യോഹന്നാന്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍;
തോമസ് യോഹന്നാന്‍, കോര്‍പ്പറേറ്റ് അറ്റോര്‍ണി.
see also
സന്തോഷ് പാലാ
https://emalayalee.com/varthaFull.php?newsId=213491
രമാ പ്രസന്ന പിഷാരടി
https://emalayalee.com/varthaFull.php?newsId=212932
സീന ജോസഫ്:
https://emalayalee.com/varthaFull.php?newsId=212862
മഞ്ജുള ശിവദാസ്:
https://emalayalee.com/varthaFull.php?newsId=212790
ജോര്‍ജ് പുത്തന്‍ കുരിശ്:
https://emalayalee.com/varthaFull.php?newsId=212712
ബിന്ദു ടിജി :
https://emalayalee.com/varthaFull.php?newsId=212496
സോയാ നായർ :