ക്രിസ്മസ് ഒരു പെൺകുട്ടിയുടെ പ്രയാണമാണ്.
"അവിടുത്തെ ഹിതം പോലെ ആകട്ടെ" എന്ന് പറഞ്ഞ നിമിഷം മുതൽ ജീവിതം മാറിമറിയുകയാണ്. പിന്നീട് അങ്ങോട്ട് ഒരു ഓട്ടമാണ്. എന്താ സംഭവിക്കുന്നതെന്ന് ചിന്തിച്ച് മനസ്സിലാക്കാൻ പോലും പറ്റാത്ത വിധം അസാധാരണമായ ഒരു ജീവിത പ്രയാണം.
പ്രസവിക്കാൻ ഒരു സ്ഥലം തേടി നടക്കൽ
പ്രസവശേഷം കുട്ടിയെയും എടുത്തുള്ള ഒരോട്ടം.
ഔസേപ്പിൽ നിന്ന് സഹായവും സംരക്ഷണവും ഉണ്ടെങ്കിൽ പോലും
ഈ കുട്ടിയും ഈ ഓട്ടവും മറിയത്തിന്റേത് മാത്രമായി മാറുന്നു.
പിന്നീടങ്ങോട്ട് എല്ലായിപ്പോഴും ഈ മകന്റെ പിറകെ അമ്മയുണ്ട്. കാൽവരിയോളം കുരിശോളം.
ഈ അമ്മയോളം വിചാരണ ചെയ്യപ്പെട്ട ഒരു സ്ത്രീയുണ്ടാവില്ല. അന്നത്തെ ആ സമൂഹത്തിൽ. ഈ അമ്മയും ഓർത്തിട്ടുണ്ടാവും
" ഈ മകൻ എന്തേ ഇങ്ങനെ."
"തലമുറകൾ തോറും നിന്നെ ഭാഗ്യവതി എന്ന് വിളിക്കപ്പെടും" എന്ന ബൈബിൾ വചനം എത്ര ചിന്തിച്ചിട്ടും പിടിതരാതെ മനസ്സിൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പൊന്തി വന്നിട്ടുണ്ടാവും.