Image
Image

എന്റെ തമ്പുരാനെ ! (ലേഖനം:മേരിക്കുട്ടി)

Published on 03 April, 2025
എന്റെ തമ്പുരാനെ ! (ലേഖനം:മേരിക്കുട്ടി)

ഹമ്മോ, എന്തൊരു കാഞ്ഞബുദ്ധി. ചിത്രം കണ്ടവരെക്കൊണ്ടുതന്നെ വീണ്ടും കാണിക്കുന്ന തന്ത്രം. കയ്യില്‍ കാശില്ലാത്തവന്‍ ഏതെങ്കിലും ബ്‌ളേഡുകമ്പനിയില്‍ തലവെച്ചാണെങ്കിലും പണമുണ്ടാക്കി ചിത്രംകാണും. അല്ലെങ്കില്‍ അമ്മേടെ ജിമുക്കികമ്മല്‍ പണയംവെയ്ക്കും. ഈ സിനിമക്കകത്ത് എന്താണ് പ്രൊഡ്യൂസറും സംവിധായകനുംകൂടി ഒപ്പിച്ചുവെച്ചിരിക്കുന്നതെന്ന് അറിയണമല്ലോ. വീണ്ടും സെന്‍സര്‍ചെയ്ത് ഇരുപത്തിനാല് വെട്ടുംവെട്ടി പ്രദര്‍ശ്ശനത്തിനെത്തുമ്പോള്‍ എന്താണ് വെട്ടിയതെന്നും കാണണമല്ലോ. അങ്ങനെയവന്‍ തീയേറ്ററിന്റെ മുന്‍പില്‍ വീണ്ടുംക്യൂവില്‍ നില്‍ക്കും.

ആദ്യം പ്രകോപനപരമായ രംഗങ്ങളും സംഭഷണങ്ങളും ഉള്‍പ്പെടുത്തി ചിത്രം നിര്‍മ്മിക്കുക. പ്രതിക്ഷേധങ്ങളും വിമര്‍ശ്ശനങ്ങളും ഉണ്ടാകുമെന്ന് അറിയാഞ്ഞിട്ടല്ല. അറിഞ്ഞുകൊണ്ടുതന്നെ ഉള്‍പ്പെടുത്തിയതാണ്. തര്‍ക്കവിഷയങ്ങള്‍ ഉണ്ടെങ്കിലല്ലേ ശ്രദ്ധിക്കപ്പെടുകയുള്ളു. പത്തുപൈസ മുടക്കാതെ കോടികളുടെ പരസ്യം ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും കിട്ടുകയും ചെയ്യും. സംസ്ഥാന മുഖ്യമന്ത്രിതന്നെ ഊരിപ്പിടിച്ച വാളുമായി പ്രത്യക്ഷപ്പെട്ട് ചിത്രത്തെ വിമര്‍ശ്ശിക്കുന്നവരെ ഭീഷണിപ്പെടുത്തി. ആവിഷ്‌കാര സ്വതന്ത്ര്യത്തെ നിഷേധിക്കുന്നവരെ വച്ചേക്കില്ലന്ന് അദ്ദേഹം പറഞ്ഞു . ഇതില്‍കൂടുതലെന്താ ചിത്രത്തിനും അതിന്റെ അണയറപ്രവര്‍ത്തകര്‍ക്കും വേണ്ടത്?

സൂപ്പര്‍ സ്റ്റാറിന്റെ സിനിമയാകുമ്പോള്‍ ജനം ഇരച്ചുകയറും. തട്ടുകുലുക്കിയുള്ള പരസ്യപ്രചരണം കൂടിയാകുമ്പോള്‍ റിലീസാകുന്നദിവസംതന്നെ കണ്ടേതീരു എന്നവാശിയിലാണ് മലയാളി പ്രേക്ഷകര്‍. നിര്‍മ്മാതാക്കള്‍ വിചാരിച്ചതുപോലെതന്നെ സനിമ തര്‍ക്കവിഷയമായി. ഹിന്ദു സംഘടനകള്‍ ചിത്രത്തെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും രൂക്ഷമായി വിമര്‍ശ്ശിച്ചു. ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുക്കളെ അവഹേളിച്ചു. അവരെ ഭീകരരും കൊലപാതികളുമാക്കി ചിത്രീകരിച്ചു. നിരപരാധികളായ മുസ്‌ളീങ്ങളെ കൊന്നൊടുക്കിയ കാപാലികന്മാര്‍.. ഒരു തീവണ്ടി തനിയെ തീപിടിച്ച് കുറെ കര്‍സവകര്‍ മരിച്ചതിന്റെ ഉത്തരവാദിത്തം പാവപ്പെട്ട മുസ്‌ളീങ്ങളുടെ തലയില്‍ കെട്ടിവച്ച് വര്‍ഗീയലഹളക്ക് തിരികൊളുത്തി.

കേന്ദ്രത്തിലെ അഭ്യന്തരമന്ത്രിയെ വില്ലനായി ചിത്രീകരിച്ചു. പ്രധാനമന്ത്രി പൈശാചികരൂപംപൂണ്ട രാക്ഷസന്‍. ഇതൊക്കെയല്ലേ മതവിദ്വേഷം തൊണ്ടുതീണ്ടിയിട്ടില്ലാത്ത സിനിമയില്‍ സംവധായകനും സ്‌ക്രിപ്റ്റ് എഴുത്തുകാരനുംകൂടി ചെയ്തുവച്ചത്.. അതിനാണ് ഹിന്ദു വര്‍ഗീയവാദികള്‍ അവരെ ക്രൂശിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്. സത്യംപറഞ്ഞത് നിങ്ങള്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ അതിലെ ചിലഭാഗങ്ങള്‍ വെട്ടിമാറ്റിയേക്കാമെന്നാണ് നിര്‍മ്മലഹൃദയരായ നിര്‍മ്മാതാവും സംവിധായകനും സൂപ്പര്‍സ്റ്റാറും പറയുന്നത്.

സിനിമ പുറത്തിറങ്ങി തീയേറ്ററുകളില്‍ ഓടാന്‍ തുടങ്ങിയതിനുശേഷമാണ് സൂപ്പര്‍സ്റ്റാര്‍ വിവരമറിയുന്നത്. താന്‍ അഭിനയിച്ച് സിനിമ ഹിന്ദുസഹോദരങ്ങളെ വേദനിപ്പിച്ചെന്ന് അറിഞ്ഞതിനുശേഷം അദ്ദേഹം ജലപാനം കഴിച്ചിട്ടില്ല., ഉറങ്ങിയിട്ടില്ല. അഭിനയം  എന്നോ മറന്നുപോയ അദ്ദേഹം അപൂര്‍വ്വമായി കിട്ടിയ അവസരം വിനിയോഗിച്ചെന്നല്ലാതെ മനഃപൂര്‍വ്വം ആരെയും ദ്രോഹിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പ്‌ളാസ്റ്റിക്ക് സര്‍ജറി ചെയ്തതിനുശേഷം ഭാവാഭനയമൊന്നും മുഖത്ത് പ്രകടിപ്പിക്കാനാവില്ല അദ്ദേഹത്തിന്. സിനിമയില്‍ അഭിനയിക്കാനിപ്പോള്‍ അങ്ങനെയാരും വിളിക്കാറില്ല. ജ്യൂവലറിയുടെയും ടെക്‌സറ്റയില്‍ ഷോപ്പുകളുടെയും പരസ്യങ്ങളിലഭിനയിച്ച് കഞ്ഞികുടിക്കാനുള്ളത് സമ്പാദിച്ചുപോകുന്നു പണ്ടത്തെ വീരനായകന്‍. ഇനി സിനിമയില്‍ പ്രത്യക്ഷപ്പെടരുതെന്നാണ് അദ്ദേഹത്തിന്റെ ഫാന്‍സ് പറയുന്നത്. സ്വരം നന്നായിരിക്കുമ്പോള്‍തന്നെ പാട്ട് നിറുത്തുക എന്നതത്വം അദ്ദേഹത്തിന് പിടികിട്ടിയിട്ടില്ലെന്ന് തോന്നുന്നു.

തെക്കേയിഡ്യയില്‍ ഇംഗ്‌ളീഷ് സംസാരിക്കാനറിയാവുന്ന ഒരേയൊരുനടനെന്ന ഖ്യാതിനേടിയിട്ടുള്ള രായപ്പന്‍ ലോകത്തിലെ ഒരുഭാഷയിലും പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അത് അവന്റെ അഹങ്കാരം കൊണ്ടല്ലന്ന് അദ്ദേഹത്തിന്റെ അമ്മച്ചി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് അറിയിക്കയുണ്ടായി. മോന്‍ തുള്ളല്‍പനി പിടിപെട്ട് പുതച്ചുമൂടി വീട്ടില്‍ കിടപ്പാണത്രെ. ചെറുപ്പംമുതലേ അവനെ നല്ലരീതിയിലാണ് താന്‍വളര്‍ത്തിയതെന്ന് അവര്‍ പറഞ്ഞു. അങ്ങനെയല്ലെന്ന് ആരെങ്കിലും പറഞ്ഞോ, അമ്മച്ചി. എല്ലാ അമ്മമാരും അതുതന്നെയല്ലേ ചെയ്യുന്നത്.

ആളറിഞ്ഞുകളിക്കാടാ എന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ആക്രോശിച്ചത് ആരോടാണന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷേ, സ്വന്തം ഭര്‍ത്താവിനോടായിരിക്കാം, ഉറക്കംതൂങ്ങുന്ന സൂപ്പര്‍സ്റ്റാറിനോടായിരിക്കാം അതുമല്ലെങ്കില്‍ മലയാളിപ്രേക്ഷകരോട് മൊത്തത്തില്‍ ആയിരിക്കാം

എന്തായാലും കണ്ടവര്‍തന്നെ വീണ്ടുംകാണുന്ന ട്രിക്ക് പ്രയോഗിച്ച സിനിമാനിര്‍മ്മാക്കളുടെ ബുദ്ധി അപാരംതന്നെ. സെന്‍സര്‍ബോര്‍ഡ് വെട്ടിമുറിച്ച ഭാഗങ്ങള്‍ ഒഴിവാക്കി തീയേറ്ററിലെത്തുന്ന സിനിമ വീണ്ടുംകാണാനുള്ള ജിജ്ഞാസയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ വിഷമിക്കേണ്ട. സെന്‍സറിന്റെ കത്രികവച്ച സിനമയല്ല അമേരിക്കയിലും യൂറോപ്പിലും കാണിക്കന്നതെന്ന് ഭാരവാഹികള്‍ പ്രത്യേകം അറിയിക്കുന്നു. അതുകൊണ്ട് രാജ്യദ്രോഹവും മതവിദ്വേഷവും എന്താണന്ന് പഠിക്കാനുള്ള അവസരം നിങ്ങള്‍ക്ക് നഷ്ടപ്പെടില്ല.

നിങ്ങള്‍ക്ക് തെറിപറയണമെങ്കിലത് ഹിന്ദുവിനോടാകാം, ക്രസ്ത്യാനിയോടാകാം മുസ്‌ളീമിനോട് ആകരുത്. ശ്രീകൃഷണനെ പെണ്ണുപിടിയനെന്നോ ക്രിസ്തുവിനെ പിഴച്ചുപെറ്റവനെന്നോ വിളിക്കാം. ഹിന്ദുവും ക്രിസ്ത്യനിയും കേട്ടഭാവം നടിക്കില്ല. എന്നാല്‍ നബിയെപറ്റി മോശമായതെന്തെങ്കിലും പറഞ്ഞുനോക്ക്. നിങ്ങള്‍ക്ക് കയ്യില്ലാതെയും തലയില്ലാതെയും നടക്കേണ്ടിവരും. ഇത് മനസിലാക്കിയവരാണ് എമ്പുരാന്‍ ചിത്രം നിര്‍മ്മിച്ചത്.

 

 

 

Join WhatsApp News
Moncy Kodumon 2025-04-03 02:31:51
എൻ്റെ മേരിക്കുട്ടി ചേച്ചി നിങ്ങൾ ഇതുവരെ എവിടെ യായിരുന്നു. ഞങ്ങളുടെ മൈലപ്രചേട്ടൻ്റെ കഞ്ഞിയിൽ പാറ്റയിടരുതേ .തമാശ രൂപേണ എഴുതിയത് കുറിക്കു കൊണ്ടിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക