ഇസ്രയേലി വിരുദ്ധ സമരത്തിനിടയിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഹാമിൽട്ടൺ ഹാൾ കൈയ്യേറിയ വിദ്യാർഥികളിൽ ആറു പേരെ യൂണിവേഴ്സിറ്റി പുറത്താക്കി. അവരുടെ ബിരുദങ്ങൾ റദ്ദാക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രതിഷേധം അരങ്ങേറിയതെങ്കിലും ട്രംപ് ഭരണകൂടം വാളെടുത്ത ശേഷമാണു ഈ നടപടി ഉണ്ടായത്. യൂണിവേഴ്സിറ്റിക്കുള്ള $400 മില്യൺ ഭരണകൂടം റദ്ദാക്കിയിരുന്നു. സമരം നയിച്ച വിദേശ വിദ്യാർഥികളെ കൈകാര്യം ചെയ്യുക എന്ന ട്രംപിന്റെ നയത്തോടു യോജിക്കുന്നുവെന്നും $14.8 ബില്യൺ എൻഡോവ്മെന്റ് ഉള്ള യൂണിവേഴ്സിറ്റി വ്യക്തമാക്കി.
ഗാസയിൽ ഇസ്രയേലി സേന വധിച്ച ആറു വയസുകാരി ഹിന്ദ് റജബിന്റെ പേര് ഹാമിൽട്ടൺ ഹാളിനു നൽകിയ സമരക്കാർ അവിടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
വിദ്യാർഥികളുടെ പെരുമാറ്റം വിലയിരുത്തിയാണ് അച്ചടക്ക നടപടി എടുത്തതെന്നു യൂണിവേഴ്സിറ്റിയുടെ ജുഡീഷ്യൽ ബോർഡ് പറഞ്ഞു.
1968ൽ യുദ്ധവിരുദ്ധ സമരക്കാർ ഹാമിൽട്ടൺ ഹാൾ കൈയ്യേറിയപ്പോൾ ഉണ്ടായ നടപടിക്കു ശേഷം ഇതാദ്യമാണ് കൊളംബിയ വിദ്യാർഥികളെ പുറത്താക്കുന്നത്. വിദ്യാർഥികൾക്ക് അപ്പീൽ പോകാം.
Columbia University expels students who led agitation