Image
Image

യുഎസില്‍ നില്‍ക്കുന്ന കാനഡക്കാര്‍ക്ക് പുതിയ നിയമം: ഒരു മാസത്തില്‍ കൂടുതല്‍ നിന്നാല്‍ രജിസ്റ്റര്‍ ചെയ്യണം

Published on 14 March, 2025
യുഎസില്‍ നില്‍ക്കുന്ന കാനഡക്കാര്‍ക്ക് പുതിയ നിയമം: ഒരു മാസത്തില്‍ കൂടുതല്‍ നിന്നാല്‍ രജിസ്റ്റര്‍ ചെയ്യണം

വാഷിംഗ്ടൺ : ഒരു മാസമോ അതിൽ കൂടുതലോ അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്ന കാനഡക്കാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS). 30 ദിവസത്തിൽ കൂടുതൽ യുഎസിൽ തങ്ങാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർ ഫെഡറൽ ഗവൺമെൻ്റിൽ രജിസ്ട്രേഷനായി അപേക്ഷിക്കുകയും വിരലടയാളം രേഖപ്പെടുത്തുകയും വേണം. അമേരിക്കൻ ജനതയെ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പുതിയ നിയമം അമേരിക്കൻ പൗരനോ സ്ഥിര താമസക്കാരനോ അല്ലാത്ത എല്ലാവർക്കും ബാധകമായിരിക്കും. ഏപ്രിൽ 11 മുതൽ നിയമം പ്രാബല്യത്തിൽ വരും.

30 ദിവസമോ അതിൽ കൂടുതലോ യുഎസിൽ താമസിക്കുന്ന കാനഡക്കാർ, പ്രവേശന സമയത്ത്, ഫോം I-94 പോലുള്ള രജിസ്ട്രേഷൻ്റെ തെളിവുകൾ നൽകാത്തവർ myUSCIS ഓൺലൈൻ പോർട്ടലിലൂടെ പുതിയ ഫോം G-325R പൂരിപ്പിക്കണം. അതേസമയം വിരലടയാളം രേഖപ്പെടുത്തുന്നതിൽ നിന്നും കനേഡിയൻ പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്. കനേഡിയൻ പൗരന്മാർ വീസയ്‌ക്ക് അപേക്ഷിക്കേണ്ടതില്ല, പകരം യുഎസിൽ പ്രവേശിക്കുന്നതിന് മറ്റൊരു ഫെഡറൽ ഫോം പൂരിപ്പിച്ചു നൽകണം.

ജനുവരിയിൽ യുഎസിൽ പ്രവേശിച്ച കനേഡിയൻ പൗരൻ ഏപ്രിൽ 11-ന് ശേഷവും യുഎസിൽ തുടരുകയാണെങ്കിൽ ഈ നിയമം ബാധകമാകും. മുൻകാലങ്ങളിൽ കാനഡക്കാർക്ക് വീസയില്ലാതെ ആറ് മാസത്തേക്ക് യുഎസിൽ തങ്ങാൻ സാധിക്കുമായിരുന്നു. യുഎസിൽ പ്രവേശിക്കുന്ന സമയത്ത് എത്ര നാൾ രാജ്യത്ത് താമസിക്കും എന്നത് മാത്രം വ്യക്തമാക്കിയാൽ മതിയായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക