ഇന്ത്യയുടെ "നിഷ്പക്ഷവും സ്വതന്ത്രവുമായ" തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ആഗോള സമൂഹം പഠിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായി സംസാരിച്ച മോദി, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിപുലമായ വ്യാപ്തിയെ എടുത്തുകാണിക്കുകയും അതിന്റെ സങ്കീർണ്ണതയും പൗരന്മാർക്കിടയിലുള്ള ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഊന്നിപ്പറയുകയും ചെയ്തു.
"ഇന്ത്യയിൽ, തെരഞ്ഞെടുപ്പ് നടത്തുകയും എല്ലാ തീരുമാനങ്ങളും എടുക്കുകയും ചെയ്യുന്ന നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷൻ നമുക്കുണ്ട്. ലോകമെമ്പാടുമുള്ള പ്രധാന സർവകലാശാലകൾ ഇതിന്റെ മാനേജ്മെന്റിനെക്കുറിച്ച് കേസ് സ്റ്റഡികൾ നടത്തേണ്ട ഒരു വലിയ തിളക്കമുള്ള കഥയാണിത്," മോദി പറഞ്ഞു.