75 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ കര്‍ണാടകയില്‍ പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ രണ്ടു വിദേശികളില്‍നിന്നായി 37.87 കിലോ എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശികളായ ബംബ, അബിഗേയ്ല്‍ അഡോണിസ് എന്നിവര്‍ ആണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി പീറ്റര്‍ ഇക്കെഡി ബെലോന്‍വു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറില്‍ നിന്നാണ് ഇവരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് രണ്ട് പാസ്പോര്‍ട്ടുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.