അയോധ്യ: അഞ്ച് വർഷത്തിനിടെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഏകദേശം 400 കോടി രൂപ സർക്കാരിന് നികുതിയായി നൽകിയെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. 2020 ഫെബ്രുവരി 5 മുതൽ 2025 ഫെബ്രുവരി 5 വരെയുള്ള കാലയളവിലാണ് ഈ തുക അടച്ചതെന്നും ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു. ഇതിൽ 270 കോടി രൂപ ചരക്ക് സേവന നികുതി (ജി.എസ്.ടി) ആയും ബാക്കി 130 കോടി രൂപ മറ്റ് വിവിധ നികുതി വിഭാഗങ്ങൾക്കായുമാണ് നൽകിയത്.
അയോധ്യയിൽ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ പത്തിരട്ടി വർധനവുണ്ടായതായാണ് റിപ്പോർട്ട്. പ്രദേശവാസികൾക്കായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മഹാ കുംഭമേളയിലെ 1.26 കോടി ഭക്തർ അയോധ്യ സന്ദർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.