ഫോമ മിഡ് അറ്റ്‌ലാന്റിക് പ്രവർത്തന ഉദ്ഘാടനം മാർച്ച് 22ന്
ബ്രിഡ്ജ് വാട്ടർ, ന്യൂജേഴ്‌സി — ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) 2024-2026 കാലയളവിലേക്കുള്ള മിഡ് അറ്റ്‌ലാന്റിക് മേഖലയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർച്ച് 22 ന് വൈകുന്നേരം 5:30 മുതൽ ന്യൂജേഴ്‌സി ബ്രിഡ്ജ് വാട്ടറിലുള്ള ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കുന്നു. റീജിയണൽ വൈസ് പ്രസിഡന്റ് പത്മരാജ് നായർ, ചെയർമാൻ ശ്രീജിത്ത് കോമത്ത്, സെക്രട്ടറി ടോം വര്ഗീസ്, ട്രഷറർ ജോർജ് വി ജോർജ് , ജോയിന്റ് സെക്രട്ടറി ആൽവിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ടീം ധോ ധോ ക്രിയേറ്റീവിന്റെ പ്രത്യേക സംഗീത സന്ധ്യ പ്രധാന ആകർഷണമായിരിക്കും.
ഫോമാ നാഷനൽ സെക്രട്ടറി ബൈജു വർഗീസ്, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ദേശീയ കമ്മിറ്റി അംഗങ്ങളായ ജിയോ ജോസഫ്, ഷാജി മിറ്റത്താനി എന്നിവർ തുടങ്ങിയവർ പങ്കെടുക്കും. ഫോമായുടെ ഏറ്റവും ശക്തമായ റീജിയനിൽ ഒന്നായ മിഡ് അറ്റലാന്റിക് റീജിയനിൽ
KSNJ, KANJ, KALAA, DELMA, MAP, SJMA എന്നി ആറു അംഗ സംഘടനകൾ ഉണ്ട് .
എല്ലാ അസോസിയേഷന്റെയും നേതാക്കളും പ്രവർത്തകരും വളരെ ആവേശത്തോടെ പരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിക്കുന്നു എന്ന് RVP പത്മരാജ് നായർ പറഞ്ഞു.
ഈ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാ മലയാളികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ബോബി തോമസ് , റീജിയണൽ PRO