Image
Image

ന്യൂജേഴ്സിയിൽ വേൾഡ് ഡേ പ്രയർ ആചരിച്ചു

Published on 18 March, 2025
ന്യൂജേഴ്സിയിൽ വേൾഡ് ഡേ പ്രയർ ആചരിച്ചു

ന്യൂ ജേഴ്സി: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ന്യൂജേഴ്സി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വേൾഡ് ഡേ പ്രയർ മീറ്റിംഗ് എലിസബത്ത് ടൗൺഷിപ്പിൽ ഉള്ള സെൻ്റ് തോമസ് സീറോ മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ന്യൂജേഴ്സിയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽനിന്നുലുള്ള നിരവധി വൈദികരും അല്മായ പ്രതിനിധികളും പ്രോഗ്രാമിൽ സംബന്ധിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ ആരംഭിച്ച പ്രോഗ്രാമിന് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ക്ലർജി വൈസ് പ്രസിഡൻറ് ഫാദർ മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു.

റവ. ഡോക്ടർ സണ്ണി മാത്യു സ്വാഗത പ്രസംഗം നടത്തി. ബൈബിൾസ്റ്റഡിയ്ക്ക് ശ്രീമതി സാലി മാത്യു നേതൃത്വം നൽകി. ശ്രീമതി ലിജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. മാറുന്ന കാലഘട്ടത്തിൽ അശരണരെയും ആലംബഹീനരെയും നമ്മോടൊപ്പം ചേർത്തുനിർത്തുവാൻ ക്രൈസ്തവ സമൂഹം പ്രതിജ്ഞാബദ്ധരാണെന്നും ക്രിസ്തുവിന്റെ പീഡാസഹനം ആചരിക്കുന്ന വലിയ നോമ്പിൻറെ ഈ വേളയിൽ ദാനധർമ്മത്തിന് കൂടുതൽ പ്രാമുഖ്യം കൊടുക്കുവാൻ ക്രൈസ്തവ സമൂഹം മുന്നിട്ടിറങ്ങണമെന്നും ശ്രീമതി ലിജി അലക്സ് ഓർമിപ്പിച്ചു. റവറന്റ് ഫാദർ ജേക്കബ് ഡേവിഡിന്റെ നേതൃത്വത്തിൽ എക്യുമെനിക്കൽ ക്വയർ ശ്രുതി മധുരമായ ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചു.

പ്രോഗ്രാമിന് സിമി മാത്യു, ടിൻസി വർഗീസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു. ഫാദർ ജോൺ കെ മാത്യു, സെക്രട്ടറി അലക്സ് മാത്യു, വൈസ് പ്രസിഡൻറ് ജോർജ് തോമസ്, പ്രോഗ്രാം കോഡിനേറ്റർ ബൈജു വർഗീസ്, ട്രഷറർ സാമുവൽ ജോർജ്, വിമൻസ് കോഡിനേറ്റർ നോബി ബൈജു  തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ന്യൂജേഴ്സിയിലെ സെൻറ് തോമസ് സീറോ മലങ്കര കത്തോലിക്കാ പള്ളി മദേഴ്സ് ഫോറം ഈ വർഷത്തെ വേൾഡ് ഡേ പ്രയർ പ്രോഗ്രാമിന് ആതിഥേയത്വം വഹിച്ചു.
 

ന്യൂജേഴ്സിയിൽ വേൾഡ് ഡേ പ്രയർ ആചരിച്ചു
ന്യൂജേഴ്സിയിൽ വേൾഡ് ഡേ പ്രയർ ആചരിച്ചു
ന്യൂജേഴ്സിയിൽ വേൾഡ് ഡേ പ്രയർ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക