Image
Image

തുൾസി ഗബ്ബാർഡിനു പ്രധാനമന്ത്രി മോദി ഗംഗാ ജലം നിറച്ച കലശം സമ്മാനിച്ചു (പിപിഎം)

Published on 18 March, 2025
തുൾസി ഗബ്ബാർഡിനു പ്രധാനമന്ത്രി മോദി ഗംഗാ ജലം നിറച്ച കലശം  സമ്മാനിച്ചു (പിപിഎം)

യുഎസ് ഡയറക്‌ടർ ഓഫ് ഇന്റലിജൻസ് തുൾസി ഗബ്ബാർഡിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ജലം നിറച്ച കലശം  സമ്മാനിച്ചു. തിങ്കളാഴ്ച അവർ തമ്മിൽ കൂടിക്കാഴ്ച് നടത്തിയപ്പോൾ ഗബ്ബാർഡ് മോദിക്കു കൈകൊണ്ടു നിർമിച്ച മാലയും നൽകി.

മഹാ കുംഭ മേളയിൽ നിന്നു ശേഖരിച്ച പുണ്യജലമാണ് കലശത്തിൽ നിറച്ചിട്ടുള്ളതെന്നു മോദി ഗബ്ബാർഡിനോട് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ആധ്യാത്മിക സമ്മേളനത്തെ കുറിച്ച് ഹിന്ദു മത വിശ്വാസിയായ അവരോട് മോദി വിശദീകരിച്ചു.  

"വർഷം തോറും 66 കോടി ആളുകൾ പുണ്യം തേടി എത്തുന്ന 45 ദിവസത്തെ മഹാകുംഭമേള നടക്കുന്നത് ത്രിവേണിയിലാണ്-- ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമം. ഈ ജലം അവിടന്നുള്ളതാണ്."

തിങ്കളാഴ്ച്ച ഗബ്ബാർഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും കൂടിക്കാഴ്ച്ച നടത്തി. യുഎസിൽ സജീവമായ ഖാലിസ്ഥാൻ ഉൾപ്പെടെയുള്ള ദേശവിരുദ്ധ ശക്തികളുടെ ഭീകര പ്രവർത്തനം സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക സിംഗ് അവരെ അറിയിച്ചു.

സംയുക്ത സൈനിക അഭ്യാസങ്ങൾ, തന്ത്രപരമായ ബന്ധങ്ങൾ, പ്രതിരോധ വ്യവസായത്തിലുള്ള സഖ്യങ്ങൾ, സമുദ്ര സുരക്ഷ സംബന്ധിച്ച ഇന്റലിജൻസ് പങ്കു വയ്ക്കൽ എന്നീ കാര്യങ്ങളിൽ ഉണ്ടായിട്ടുള്ള പുരോഗതി ഇരുവരും അവലോകനം ചെയ്തു.

Modi gifts Gabbard vase of holy Ganga water 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക