Image
Image

കൊണാങ്കിയുടെ സുഹൃത്ത് റൈബ് കുറ്റം ചുമത്താതെ കസ്റ്റഡിയിൽ വയ്ക്കുന്നതിനെതിരെ കോടതിയിൽ (പിപിഎം)

Published on 18 March, 2025
 കൊണാങ്കിയുടെ സുഹൃത്ത് റൈബ് കുറ്റം ചുമത്താതെ കസ്റ്റഡിയിൽ വയ്ക്കുന്നതിനെതിരെ കോടതിയിൽ (പിപിഎം)

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കിയുടെ (20) കൂടെ ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന അമേരിക്കൻ പൗരൻ ജോഷ്വ റൈബ് (22) തന്നെ പോലീസ് തടഞ്ഞു വയ്ക്കുന്നതിൽ പ്രതിഷേധിച്ചു.

കുറ്റം ചുമത്താതെ റൈബിനെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ബിയാട്രിസ് സന്താന തിങ്കളാഴ്ച്ച പറഞ്ഞു. അവർ കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ചൊവാഴ്ച്ച ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് കോടതി അത് കേൾക്കും.

കുറ്റമൊന്നും ചുമത്തിയിട്ടില്ലെങ്കിലും റൈബിന്റെ പാസ്പോർട്ട് ഡൊമിനിക്കൻ പോലീസ് പിടിച്ചു വച്ചിരിക്കുകയാണ്. ഒഹായോ സ്വദേശിയായ റൈബിന്റെ കുടുംബവും സുഹൃത്തുക്കളും അതിനെതിരെ രംഗത്തു വന്നിട്ടുമുണ്ട്.

റൈബ് കസ്റ്റഡിയിൽ ആണെന്നാണ് പോലീസ് ഭാഷ്യം. അദ്ദേഹത്തോടൊപ്പം പോലീസ് എപ്പോഴുമുണ്ട്. പല തവണ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ കൊണാങ്കിയുടെ കൂടെ അവസാനം കണ്ടു എന്നതിലുപരി റൈബിനെതിരെ എന്തെങ്കിലും തെളിവ് കൊണ്ടുവരാൻ അവർക്കു കഴിഞ്ഞിട്ടില്ല.

കൊണാങ്കി മുങ്ങി മരിച്ചെന്നാണ് ഡൊമിനിക്കൻ പോലീസ് ആദ്യം പറഞ്ഞത്. അവരുടെ കുടുംബം സംശയങ്ങൾ ഉയർത്തിയ ശേഷമാണു എഫ് ബി ഐ ഉൾപ്പെടെ വിപുലമായ അന്വേഷണം ആരംഭിച്ചത്.

അയോവയിൽ അതിനിടെ റൈബിനു പിന്തുണയുമായി റോക്ക് റാപിഡ്‌സിൽ സമൂഹം മുന്നോട്ടു വന്നു. ലിയോൺ കൗണ്ടി ഷെരിഫ് ഓഫീസിൽ നിന്നു റൈബിന്റെ സുഹൃത്തുക്കളുടെ പേരിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു: "റോക്ക് റാപിഡ്‌സ് സമൂഹം ജോഷ്വ റൈബിന്റെ പിന്നിലുണ്ട്. ഞങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും പിന്തുണയ്ക്കുന്നു."

'അനിശ്ചിതത്വത്തിന്റെ കഠിനമായ' ഈ സമയത്തു റൈബിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും അവർ അപേക്ഷിച്ചു.

"റൈബ് കുടുംബം 2015ൽ ഈ പട്ടണത്തിൽ എത്തിയതാണ്. സ്കൂളിലും സമൂഹത്തിലും എല്ലാ കാര്യങ്ങളിലും അവർ സജീവമായി പങ്കെടുക്കാറുണ്ട്. അവരെ എല്ലാവര്ക്കും ഇഷ്ടവുമാണ്."

Joshua Riibe protests against custody

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക