Image
Image

9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം; ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി സുനിത വില്യംസ് ;ഇനി കാത്തിരിപ്പിന്റെ 17 മണിക്കൂർ

രഞ്ജിനി രാമചന്ദ്രൻ Published on 18 March, 2025
9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം; ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി സുനിത വില്യംസ് ;ഇനി കാത്തിരിപ്പിന്റെ 17 മണിക്കൂർ

9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങി. ഇരുവരും ഉൾപ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗൺ ക്യാപ്സൂൾ ഐഎസ്എസിൽ നിന്ന് ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന് പുറപ്പെട്ടു. ഇതിനു മുന്നോടിയായുള്ള ഹാച്ചിംങ് പൂർത്തിയായതായി നാസ അറിയിച്ചു. ക്രൂ-9 സംഘത്തിൽ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. നാളെ 3.30 ന് ഭൂമിയിൽ എത്തുമെന്നാണ് നിഗമനം.

ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. നിലയുവുമായുള്ള ബന്ധം വേർപ്പെടുത്തിയാൽ മാത്രമാണ് പേടകം ഭൂമിയിലേക്കു യാത്ര തിരിക്കാൻ സാധിക്കുക. ഇത് ഇപ്പോൾ വിജയകരമായി പൂർത്തിയായി ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് യാത്ര തിരിച്ചു.

സാഹചര്യങ്ങൾ അനുസരിച്ച് ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിനും മാറ്റം വരാമെന്നു നാസ അറിയിച്ചു. ഭൂമിയിൽ പേടകം എത്തിയാൽ പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റലാന്റിക് സമുദ്രത്തിലെ മെക്‌സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടക പതിക്കുക. 2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഇരുവരെയും ഐഎസ്എസിലെത്തിച്ച ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. 

 

 

 

English summery:

After over nine months of waiting, Sunita Williams has begun her journey back to Earth; now, 17 hours of waiting remain.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക