Image
Image

പ്രവാസികളുടെ പെൻഷൻ തുക വർദ്ധിപ്പിക്കില്ല:ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തുന്നതും സർക്കാരിന്റെ പരിഗണനയിൽ ഇല്ല; മുഖ്യമന്ത്രി

രഞ്ജിനി രാമചന്ദ്രൻ Published on 18 March, 2025
പ്രവാസികളുടെ പെൻഷൻ തുക വർദ്ധിപ്പിക്കില്ല:ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തുന്നതും സർക്കാരിന്റെ പരിഗണനയിൽ ഇല്ല; മുഖ്യമന്ത്രി

പ്രവാസികൾക്കായുള്ള പെൻഷൻ വർദ്ധനയും, ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായ പാരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാരിന്റെ പരിഗണയിൽ ഇല്ലെന്ന് മുഖ്യമന്ത്രി. പുതുതായി പെൻഷനും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ പെൻഷൻ തുക വർദ്ധിപ്പിക്കുന്ന കാര്യവും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തുന്ന കാര്യവും ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

എന്നാൽ, പ്രവാസികൾക്കായി നിലവിലുള്ള ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും സർക്കാർ ഊന്നൽ നൽകിവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ടി.വി. ഇബ്രാഹിമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക പരാതികൾ പരിഹരിക്കുക, അവകാശങ്ങൾ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോർക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.

നോർക്കാ റൂട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് എന്നിവ മുഖാന്തിരം പ്രവാസികൾക്കായി സർക്കാർ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവരിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സാ ധനസഹായ പദ്ധതി ‘സാന്ത്വന’, പ്രവാസി പുനരധിവാസ പദ്ധതിയായ ‘NDPREM’, പ്രവാസികളുടെ ഏകോപന പുന.സംയോജന പദ്ധതിയായ പ്രവാസി ഭദ്രത, തൊഴിൽ പോർട്ടൽ, നോർക്കാ വാണിജ്യ കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികളാണുള്ളത്. 18 വയസ്സിനും 60 വയസ്സിനും ഇടയ്ക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്ന വർക്കാണ് ബോർഡിൽ നിന്നും ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്.

 

 

 

 

English summery:

The pension amount for expatriates will not be increased, and the government is not considering raising the age limit for Welfare Fund membership, says the Chief Minister.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക