ടൊറന്റോ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കുന്ന ലോക സീരിസ് കപ്പിനായുള്ള 40 വയസ്സിനു മുകളിലുള്ള കാനഡ ടീമിൽ ഇടംനേടി മലയാളി താരങ്ങൾ. കാനഡയിലെ പ്രമുഖ ക്ലബായ കേരളാ നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ രാജേഷ് വീട്ടിൽ, രാജ് കൃഷ്ണൻ രാജഗോപാലൻ എന്നിവരാണ് ടീമിൽ ഇടംപിടിച്ചതെന്ന് കൗൺസിൽ ഓഫ് കാനഡ മാസ്റ്റേഴ്സ് ക്രിക്കറ്റ് ഡയറക്ടർ അക്ഷയ് പാണ്ഡ്യാ അറിയിച്ചു. കാനഡയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് രാജേഷ്.
രാജ് കൃഷ്ണൻ ഏകദിന-T20 ടീമിലും അംഗമാണ്. ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് ഒപ്പം ന്യൂസീലൻഡ്,യുഎസ്എ, കാനഡയും അണിനിരക്കുന്ന ഏകദിന-T20 ടൂർണമെന്റ് മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെയാണ് നടക്കുക.