താമ്പാ: മാർച്ച് 15, ശനിയാഴ്ച വൈകുന്നേരം 7മണിക്ക് കമ്മ്യൂണിറ്റി സെന്ററിൽ ക്‌നായി തൊമ്മൻ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു .ക്‌നാനായക്കാരുടെ പിതാമഹനായ ക്‌നായി തൊമ്മൻ ദിനം ആചരിക്കാൻ 250 പേരോളം പങ്കെടുത്ത ചടങ്ങിൽ ക്‌നാനായ തനിമ വിളിച്ചോതുന്ന നിരവധി പ്രോഗ്രാമുകൾ കാണികളുടെ മനസ്സു കീഴടക്കി.
കെ സി സി സി ഫ് പ്രസിഡന്റ് ജയമോൾ മുശാരിപറമ്പിൽ , വൈസ് പ്രസിഡന്റ് ടോജിമോൻ പായിത്തുരുത്തേൽ, സെക്രട്ടറി ഷോബിൻ പുതുശ്ശേരിൽ , ജോയിന്റ് സെക്രട്ടറി അനിത ചെമ്മരപ്പള്ളിൽ, ട്രഷറർ ജേക്കബ് വഞ്ചിപുരക്കൽ എന്നിവർ ഒരുമിച്ചു പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി . നാഷണൽ കൗൺസിൽ മെംബേർസ് ആയ , ജെയിംസ് ഇല്ലിക്കൽ, വിനോദ് മൂലവള്ളിയിൽ, ജയ്‌മോൻ വെട്ടുകല്ലേൽ, ജോബി ഊരാളിൽ , പാപ്പച്ചൻ പട്ടത്തുവെളിയിൽ , ടിനോ മ്യാൽകരപുരത്തു, സവിത പുളിക്കൽ എന്നിവരും നല്ലൊരു ടീം വർക്ക് കാഴ്ച വെച്ചു .
ജിബിൻ പാലക്കത്തടത്തിൽ ആങ്കർ ആയി ഏവരുടെയും മനസ്സ് കീഴടക്കി . ക്നാനായക്കാരുടെ പ്രാർത്ഥന ഗാനമായ “മാർത്തോമൻ ” കാരലിന് മൂലവള്ളിയിൽ & വിനോദ് മുല്ലവള്ളിയിൽ ചേർന്ന് ആലപിച്ചു.. കെ സി സി സി ഫ് ന്റെ പ്രഥമ പ്രസിഡന്റ് , ജേക്കബ് കുളങ്ങര , ഇപ്പോഴത്തെ പ്രസിഡന്റ് , ജയമോൾ മൂശാരിപ്പറമ്പിൽ , സെക്രട്ടറി ഷോബിൻ പുതുശ്ശേരിൽ എന്നിവർ ദീപം തെളിയിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു .
കെ സി സി സി ഫ് പ്രസിഡന്റ് ജയമോൾ മുശാരിപ്പറമ്പിൽ , ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ക്‌നായി തൊമ്മൻ കാണിച്ചു തന്ന ,ശുശ്രുഷയിൽ ഊന്നിയ നേതൃത്വ ശൈലി പിന്തുടരാൻ ആഹ്വാനം ചെയ്തു. അടുത്ത നാളിൽ ക്നാനായ സമൂഹത്തിൽ വലിയൊരു വേദനയായി മാറി , നമ്മുടെ ഇടയിൽ നിന്നും വേർപിരിഞ്ഞ ഷൈനി, അലീന , ഇവാന എന്നിവരുടെ ആത്മശാന്തിക്കായി മൗനപ്രാത്ഥന നടത്തി.
താമ്പാ ചെണ്ട ടീമിന്റെ ഒരു ഫ്യൂഷൻ ചെണ്ട മേളത്തോടെ കലാ പരിപാടികൾ ആരംഭിച്ചു . ക്‌നായി തൊമ്മൻ എന്ന സമുദായ നേതാവിനെ ആഘോഷിക്കുന്നതിനൊപ്പം , കെ സി സി സി എഫ് ന്റെ മുൻകാലപ്രസിന്റുമാരെയും ഈയവസരത്തിൽ സ്റ്റേജിൽ ആദരിച്ചു .
ജേക്കബ് കുളങ്ങര, സജി വെട്ടിക്കാട്ട് . അമ്മിണി കുളങ്ങര , ലൂക്കോസ് പൊയ്യാനിയിൽ , ജെയിംസ് ഇല്ലിക്കൽ , തോമസ് വെട്ടുപാറപ്പുറത്തു ,ഡെന്നി ഊരാളിൽ , ടോമി മ്യാൽക്കരപുറത്തു , ജോമി ചെറുകര, ജോസ് ഉപ്പൂട്ടിൽ , മോനച്ചൻ മഠത്തിലേട്ട് ,കിഷോർ വട്ടപ്പറമ്പിൽ, സുനിൽ മാധവപ്പള്ളിൽ , ടോമി കട്ടിണചേരിൽ , സജി കടിയമ്പള്ളി . ഷിബു തണ്ടാശേരിൽ എന്നിവർ ആണ് കെ സി സി സി എഫ് ന്റെ മുൻകാല പ്രസിഡന്റുമാർ .തദവസരത്തിൽ സന്നിഹിതരായവർക്ക് ക്‌നായി തൊമ്മന്റെ ഫ്രെയിം ഫോട്ടോയും , റോസാ പുഷ്‌പവും നൽകി സ്റ്റേജിൽ ആദരിച്ചു..
മുൻകാല പ്രസിഡന്റുമാരെ പ്രതിനിധീകരിച് ഡെന്നി ഊരാളിൽ ആശംസാ പ്രസംഗം നടത്തി . തന്റേതായ ശൈലിയിൽ , വാക്‌ചാതുര്യം കൊണ്ട് ഏവരെയും പിടിച്ചിരുത്തി നല്ലൊരു ക്‌നായി തൊമ്മൻ അനുസ്മരണം നടത്തി ചടങ്ങിന് മോടി കൂട്ടി . ക്‌നായി തൊമ്മൻ ക്നാനായ സമൂഹത്തിന് നൽകിയ എല്ലാവിധ സംഭാവനകളെയും അനുസ്‌മരിച്ചു , മുന്നോട്ടു, നമ്മുടെ തനിമയിലും , പാരമ്പര്യത്തിലും ആഴത്തിൽ വേരൂന്നി വളരാൻ ഡെന്നി ഊരാളിൽ ഏവരെയും ഉത്‌ബോധിപ്പിച്ചു .
‘ചന്തം ചാർത്ത് ‘ എന്ന പേരിൽ നടത്തിയ കലാവിരുന്ന്, ക്നാനായക്കാരുടെ പ്രൗഢിക്കും പരമ്പര്യത്തിനും ഊന്നൽ നൽകി , ഏവർക്കും നമ്മുടെ ആചാരങ്ങളെപ്പറ്റി കൂടുതൽ അടുത്തറിയാൻ സാധിച്ചു . കെ സി സി സി എഫ് നാഷണൽ കൗൺസിൽ മെമ്പർ ആയ വിനോദ് മൂലവള്ളിയുടെ നേതൃത്വത്തിൽ ഒർലാണ്ടോയിൽ നിന്നുള്ള ക്‌നാനായ സഹോദരങ്ങളുടെ അതി ഗംഭീരമായ കലാസൃഷ്ടിയായിരുന്നു “ചന്തം ചാർത്ത് “. ഏവരുടെയും പ്രശംസ നേടിയ നല്ലൊരു കലാവിരുന്നായിരുന്നു ചന്തം ചാർത്ത് എന്ന കലാസൃഷ്ടി .
സിജോയ് പറപ്പള്ളിൽ , പാപ്പച്ചൻ പട്ടത്തുവെളിയിൽ , സന്തോഷ് പറമ്പേട്ട് എന്നിവർ കൂടി നടത്തിയ ക്നാനായ ക്വിസ് , ക്നാനായത്തെ പറ്റിയുള്ള ഏവരുടേയും അറിവിനെ പരിശോധിക്കാനും , പുതുക്കാനും പ്രയോജനമായി .ബേബി കണ്ടാരപ്പള്ളിൽ, ലിയോ നടക്കുഴക്കൽ ടീം നടത്തിയ പുരാതനപ്പാട്ടുകൾ ,ഫ്യൂഷൻ ഏവരും നിറഞ്ഞ കയ്യടികളാൽ ഏറ്റെടുത്തു . രുചിയേറിയ പിടിയും കോഴിക്കറിയും കഴിച്ചാണ് ഏവരും പിരിഞ്ഞത്. ക്‌നായി തൊമ്മൻ ദിനം വളരെ മനോഹരമായി ആഘോഷിക്കാൻ വന്ന ഏവർക്കും വൈസ് പ്രസിഡന്റ് ടോജിമോൻ പായിത്തുരുത്തേൽ നന്ദി അറിയിച്ചു .