കൊച്ചി: പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ഡോ. ജോര്‍ജ്ജ് മരങ്ങോലിയുടെ രണ്ടു പുസ്തകങ്ങള്‍ കാക്കനാട് ഓണം പാര്‍ക്കില്‍ പ്രകാശനം ചെയ്തു. ആദ്യത്തെ പുസ്തകം 'ജപ്പാന്റെ കാണാപ്പുറങ്ങള്‍' (യാത്രാവിവരണം ) സാഹിത്യകാരിയും അദ്ധ്യാപികയുമായ ഡോ. സീന ഹരിദാസിന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ്കുമാര്‍ പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകം 'മരങ്ങോലിക്കഥകള്‍ - രണ്ടാം ഭാഗം' (ഹാസ്യകഥകള്‍) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം കള്‍ച്ചറല്‍ സെക്രട്ടറിയും കവയിത്രിയുമായ ശ്രീമതി ഹേമ ടി. തൃക്കാക്കരക്ക് ആദ്യ കോപ്പി നല്‍കിക്കൊണ്ട് സാഹിത്യകാരനും കേരള സാഹിത്യവേദി സെക്രട്ടറിയുമായ ശ്രീ പി. കൃഷ്ണന്‍ കൊന്നഞ്ചേരി പ്രകാശനം ചെയ്തു.
മുന്‍ സിയാല്‍ ഡയറക്ടര്‍ ശ്രീ. എ. സി. കെ. നായര്‍ അധ്യക്ഷനായ ചടങ്ങു് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായ ശ്രീ. ജോഷി ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്തു. മഴവില്‍ മനോരമ, കുട്ടിക്കുപ്പായം ഫെയിം ഗായിക കുമാരി ജിദ്ദ ഫൈസല്‍ ഈശ്വരപ്രാര്‍ത്ഥനയും, തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം രക്ഷാധികാരി ശ്രീ പോള്‍ മേച്ചേരില്‍ അനുഗ്രഹ പ്രഭാഷണവും, അധ്യാപികയും ടി എസ് കെ പുബ്ലിക്കേഷന്‍ മാനേജരുമായ ഡോ. എസ്സ് തനൂജ സ്വാഗത പ്രസംഗവും നടത്തി. ശ്രീ ശിവദാസ് വൈക്കം, ജെ.സി.ഐ.ജോണ്‍ പോള്‍, ശ്രീ രാമചന്ദ്രന്‍ പുറ്റുമാനൂര്‍, ശ്രീ അലി അക്ബര്‍ (കലാഭവന്‍ ട്രഷറര്‍), ശ്രീ ഉണ്ണികൃഷ്ണന്‍ പി എ., ശ്രീമതി റൂബി ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രസിദ്ധ സാഹിത്യകാരി ശ്രീമതി അമ്പിളി തൃപ്പൂണിത്തുറ കൃതജ്ഞതയും, ഗ്രന്ഥകര്‍ത്താവ് ഡോ. ജോര്‍ജ്ജ് മരങ്ങോലി പ്രതിസ്പന്ദവും നടത്തി. വേദി നിയന്ത്രിച്ചത് ശ്രീ ഷാജു കുളത്തുവയലും ശ്രീ ഷിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്.