കുവൈറ്റ് സിറ്റി : സ്വകാര്യ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിച്ചേർന്ന
സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ശ്രീ എ. കബീറിന് ഒഐസിസി
കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ഒഐസിസി
ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ച സ്വീകരണ
യോഗം ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ്
പുതുക്കുളങ്ങര ഉദ്ഘടനം ചെയ്തു . ഒഐസിസി ആലപ്പുഴ ജില്ലാ
കമ്മിറ്റിയുടെ മൊമെന്റോ ജില്ലാ പ്രസിഡന്റ് മനോജ് റോയും ജനറൽ
സെക്രട്ടറി കലേഷ് പിള്ളയും ചേർന്ന് നൽകി .സമകാലീന രാഷ്ട്രിയത്തിൽ
ആവിഷ്ക്കര സ്വാതന്ത്ര്യത്തിന് കുച്ചു്വിലങ്ങിടുന്ന
ഭരണകർത്താക്കൾക്കെതിരെ കല സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രസകതി
യോഗം ഓർമപ്പെടുത്തി .നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ
കൂടിയായ സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ശ്രീ എ. കബീറിന്റെ
നേതൃതത്തിന് സാംസ്‌കാരിക രംഗത്ത് നിരവധി നല്ല പ്രവർത്തനങ്ങൾ
നടത്തുവാൻ കഴിയട്ടെ എന്ന് യോഗം ആശംസിച്ചു .
യോഗത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള നാഷണൽ കമ്മിറ്റി
ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, സെക്രട്ടറി സുരേഷ്
മാത്തൂർ ,നാഷണൽ കൗൺസിൽ അംഗങ്ങളായ വിപിൻ മങ്ങാട്ട് ,ബിനോയ്
ചന്ദ്രൻ, ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബത്താർ വൈക്കം ,
ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് എന്നിവർ
ആശംസകൾ നേർന്നു സംസാരിച്ചു.
നാഷണൽ കൗൺസിൽ അംഗം തോമസ് പള്ളിക്കൽ, ആലപ്പുഴ ജില്ലാ
സെക്രട്ടറി ബിജു പാറയിൽ, സുജിത് കായലോട് ,സനിൽ തയ്യിൽ,
ഹരിലാൽ,പ്രദീപ് കുമാർ,ഗോൾഡി ഉമ്മൻ, ജോമോൻ കോട്ടവിള,ശരത്
മാന്നാർ, നാസർ കായംകുളം,ബിജു കായംകുളം, ചിന്നു റോയ് തുടങ്ങിയവർയോഗത്തിൽ സന്നിഹിതരായിരുന്നു.
യോഗത്തിൽ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി പിള്ള
സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സാബു തോമസ് നന്ദിയും പറഞ്ഞു