അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. റൂബിയോ ഡൽഹി സന്ദർശിക്കാതെ
റിയാദ്, ജിദ്ദ, ദമ്മാം എന്നിവ ഉൾപ്പെടെ എല്ലാ സൗദി നഗരങ്ങളിലേക്കുമുള്ള സർവീസുകൾ നിർത്തിവച്ചു. മദീനയിലേക്കുള്ള ചില സർവീസുകളും മുടങ്ങും. ബുക്ക് ചെയ്തവർക്കു പണം തിരിച്ചു കൊടുക്കുമെന്നു രണ്ടു എയർലൈനുകളും അറിയിച്ചു.
ഇന്ത്യൻ ഉടമയിലുള്ള കാൽഗറി റെസ്റ്റോറന്റ് സന്ദർശിക്കുന്നതിനിടെ, മോദി ടൊറോന്റോയും ഓട്ടവയും സന്ദർശിക്കുമെന്ന് കാർണി അറിയിച്ചു. മോദിയുടെ സന്ദർശനം കൂടുതൽ വിപുലമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാർണി കൂട്ടിച്ചേർത്തു.
വാഷിങ്ടൺ: ഇല്ലിനോയിയിലെ അറോറയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പ് നടത്താനുള്ളതായി ആരോപിക്കപ്പെടുന്ന വംശീയ ഗൂഢാലോചനയെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (IAMC) ശക്തമായി അപലപിച്ചു. സാൻ ഡിയേഗോയിലെ ഇസ്ലാമിക് സെന്ററിനു നേരെയുണ്ടായ മാരകമായ ആക്രമണത്തിന് അഞ്ചുമാസത്തിനു ശേഷമാണ് പുതിയ സംഭവം. മുസ്ലിംകൾ, ഹിന്ദുക്കൾ ഉൾപ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങളെ ആരാധനാലയങ്ങളിൽ ലക്ഷ്യമിടുന്ന വെളുത്ത വംശീയ മേധാവിത്വ ആശയങ്ങളുടെ ഭീഷണിയാണ് സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വാഷിങ്ടൺ: ഇല്ലിനോയിയിലെ അറോറയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയ സംഭവത്തെത്തുടർന്ന് അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ ആശങ്ക ശക്തമായി. സംഭവത്തെ ഇന്ത്യയുടെ യുഎസ് അംബാസഡർ വിനയ് മോഹൻ ക്വാത്ര അപലപിച്ചു. ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ വർധിപ്പിക്കണമെന്ന് വിവിധ ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
വാഷിങ്ടൺ: 2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിലുണ്ടായ വെടിവെപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡ : കാമുകനുമായുള്ള വഴക്കിനെത്തുടര്ന്ന് അമിതവേഗതയില് കാറോടിച്ച് അപകടമുണ്ടാക്കി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഫ്ലോറിഡയിലെ ലെയ്ഗ മുംബി (25) എന്ന യുവതിയാണ് വാഹനാപകടത്തിലൂടെയുള്ള നരഹത്യ, ഗുരുതര പരുക്കിന് കാരണമായ അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളില് ശിക്ഷിക്കപ്പെട്ടത്. 22 വയസ്സുകാരനായ ഡാനിയല് വാട്ടര്മാന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന രണ്ടുദിവസത്തെ വിചാരണയ്ക്കൊടുവില്, 25 വയസ്സുകാരിയായ മുംബിയെ ഒക്ടോബര് 14 ബുധനാഴ്ച കുറ്റക്കാരിയായി കണ്ടെത്തിയെന്ന് ഫ്ലോറിഡയിലെ സെവന്ത് ജുഡീഷ്യല് സര്ക്യൂട്ട് സ്റ്റേറ്റ് അറ്റോര്ണി ഓഫീസ് അറിയിച്ചു.
ചിക്കാഗോ:അമേരിക്കയില് സര്ക്കാര് സഹായത്തോടെയുള്ള പൊതുഭവനങ്ങളില് ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികള് രാജ്യവ്യാപക പരിശോധനയില് പിടിയിലായി. മയക്കുമരുന്ന് കടത്തുകാര്, ബലാത്സംഗക്കേസ് പ്രതികള്, സെക്സ് ഒഫെന്ഡര്മാര് തുടങ്ങിയ അപകടകാരികളായ ക്രിമിനലുകളാണ് 'ഓപ്പറേഷന് ക്ലീന് ഹൗസ്' എന്ന പ്രത്യേക ദൗത്യത്തിലൂടെ അറസ്റ്റിലായത്.
ജയപാലിന്റെ തെറ്റിദ്ധാരണ തിരുത്താൻ എപ്പോഴും തയാറാണെന്നും ക്വത്ര പറഞ്ഞു. "ഇന്ത്യ സജീവമായ ജനാധിപത്യമാണ്. സ്വതന്ത്രവും നീതിപൂർവവുമായി തിരഞ്ഞെടുപ്പ് നടത്തിയ നീണ്ട ചരിത്രവുമുണ്ട്."
'നല്ല മനുഷ്യർ' അതു കാണാൻ ആഗ്രഹിക്കുന്നില്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്കു കാണാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അവസരം നൽകും. 2009 നവംബർ 5നാണു ഹസൻ കൂട്ടക്കൊല നടത്തിയത്. അമേരിക്ക ഭീകരരെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നു ലോകത്തിനു കാണാനാണ് അതു സംപ്രേക്ഷണം ചെയ്യാൻ ആലോചിച്ചതെന്നു ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച്ച രാവിലെ പതിവ് പരിശോധനകൾ നടത്തിയെന്നു പ്രസ്താവനയിൽ പറയുന്നു. എല്ലാം നോർമൽ ആണ്. ശസ്ത്രക്രിയ നടത്തിയ ശ്വാസകോശത്തിൽ പുരോഗതി ഉണ്ടെന്നാണ് എക്സ്-റേയിൽ കാണുന്നത്. "പാപ്പാ ഫിസിയോതെറാപ്പി നടത്തുകയുണ്ടായി. മൊത്തത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്."
"ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്യുക എന്ന ഉദ്ദേശത്തോടെ വെള്ളക്കാരൻ ക്ഷേത്രത്തിൽ എത്തിയെന്ന റിപ്പോർട്ട് അസാധാരണമായ ഭീതി നിറയ്ക്കുന്നതാണ്. ഇന്ത്യൻ, യഹൂദ, ആഫ്രിക്കൻ അമേരിക്കൻ ജനങ്ങളെ മനുഷ്യരിൽ താഴ്ന്നവരായി കാണണം എന്നായിരുന്നു അയാളുടെ കാഴ്ചപ്പാട്.
കൂട്ടക്കൊലയ്ക്കു ശ്രമിച്ച അലെക്സാൻഡ്രോസ് പാപോറാകിസ് എന്ന 19കാരൻ സുഹൃത്തിനു നൽകിയ വിവരം അയാൾ പോലിസിനു കൈമാറിയത് മഹാദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നു പലറ്റൈൻ പോലീസ് മേധാവി വില്യം നോർഡ് പറഞ്ഞു. ആ വിവരം വച്ചാണ് പലറ്റൈൻ നിവാസിയായ പാപോറാകിസിനെ അറസ്റ്റ് ചെയ്തത്.
കൃഷ്ണമൂർത്തി എക്സിൽ കുറിച്ചു: "ഞാനും എന്റെ കുടുംബവും ഞായറാഴ്ച്ച അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ ആരാധന നടത്തുമ്പോഴാണ് വെള്ളക്കാരനായ യുവാവ് ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ അവിടെ എത്തിയത്. മഹാദുരന്തം ഒഴിവാക്കാൻ ഇടപെട്ട എല്ലാവർക്കും നന്ദി. പക്ഷെ നിരവധി നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം വിദ്വേഷം ഇല്ലാതാക്കാൻ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം." കുറ്റാരോപിതന്റെ സഹപ്രവർത്തകനാണ് പോലീസിൽ റിപ്പോർട്ട് ചെയ്തതെന്നു കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. അക്രമിയുടെ റൈഫിൾ പ്രവർത്തിക്കാതെ വന്നതു കൊണ്ടാണ് ദുരന്തം ഒഴിവായത്.
ബെൻഡ്, ഒറിഗോൺ: ഒറിഗോൺ സംസ്ഥാനത്തുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ ഇന്നുണ്ടായ ഭീകരമായ വെടിവെയ്പ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ഫോർട്ട് ഹൂഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ മുൻ ആർമി മേജർ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം (Livestream) സംപ്രേക്ഷണം ചെയ്യാനുള്ള പ്രതിരോധ വകുപ്പിന്റെ പദ്ധതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും മതനേതാക്കളും പൊതുജനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഇടപെടൽ.
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽനിന്ന് നയതന്ത്ര ഇടപെടലിലൂടെ മോചിപ്പിച്ച് ഇന്ത്യയിൽ തിരിച്ചെത്തിച്ച ചിലർ വീണ്ടും റഷ്യൻ സൈന്യത്തിൽ ചേർന്നതായും പിന്നീട് അവരെക്കുറിച്ച് വിവരമില്ലാതായതായും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിച്ച് ചില ഇന്ത്യക്കാർ സ്വമേധയാ റഷ്യൻ സൈന്യത്തിൽ ചേരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
വാഷിങ്ടൺ: കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്ന നിർദേശവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. കനേഡിയൻ വാഹനനിർമാതാക്കൾ അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റുകയാണെന്നും വ്യാപാര തീരുവകളിലൂടെ അമേരിക്കയെ ചൂഷണം ചെയ്യുന്ന നിലപാടാണ് കാനഡയുടേതെന്നും ആരോപിച്ച ട്രംപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ തന്റെ ഭരണകൂടം നിർണായക മാറ്റം വരുത്തിയതായും അവകാശപ്പെട്ടു.
സായിദ് ബ്രദർഹുഡ് ബന്ധം മുൻപ് സമ്മതിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. "അബ്ദുൾ...ഞാൻ അയാളെ മുഹമ്മദ് എന്നു വിളിക്കും...മുഹമ്മദ് എൽ സായിദ്. അയാൾ മുസ്ലിം ബ്രദർഹുഡ് അംഗമാണ് അതിൽ അഭിമാനിക്കുന്നു എന്നയാൾ വർഷങ്ങൾക്കു മുൻപ് പറഞ്ഞിട്ടുണ്ട്." ആരോപണത്തിനു ട്രംപ് തെളിവൊന്നും നിരത്തിയില്ല.
ഓ സി ഐ കാർഡ് ഉണ്ടെങ്കിലും ഇന്ത്യൻ പാസ്പോർട്ട് ഇല്ലാത്ത ഖാന് ഇന്ത്യയിൽ വോട്ട് ചെയ്യാനോ സമരങ്ങളിൽ പങ്കെടുക്കാനോ അനുമതിയില്ല എന്നാണ് പോലീസ് നിലപാട്. വോട്ട് ചെയ്യാൻ അവകാശം ഇല്ലെങ്കിലും ഇന്ത്യക്കാരൻ എന്ന നിലയ്ക്കു രാജ്യത്തെ സേവിക്കാൻ തനിക്കു ചുമതല ഉണ്ടെന്നാണ് ഖാന്റെ വാദം.
ഇല്ലിനോയി സംഭവത്തിന്റെ വംശീയ സ്വഭാവം വ്യക്തമാണെന്നു വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. "ഇന്ത്യക്കാർക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും അക്രമവും പ്രത്യേകിച്ചും അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നു. ഇല്ലിനോയി അറോറയിൽ ഹിന്ദു ക്ഷേത്രത്തിനെതിരെ ആക്രമണം നടത്താൻ ശ്രമിച്ചു എന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉളവാക്കുന്നു. "ഗൂഢാലോചനയുടെ ഹിന്ദു വിരുദ്ധ സ്വഭാവം പ്രത്യേകിച്ചും അസ്വസ്ഥത ഉളവാക്കുന്നു. ഇന്ത്യക്കാർക്കെതിരായ അക്രമ പരാമർശങ്ങളും."
പാപോറാകിസിന്റെ സഹപ്രവർത്തകൻ നൽകിയ വിവരം വച്ചാണ് അയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കുമെതിരെ വിഷം ചീറ്റുന്ന രേഖകൾ അയാളിൽ നിന്നു കണ്ടെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റൈഫിളും നിറച്ച മാഗസിനുകളും നൂറു കണക്കിനു വെടിയുണ്ടകളും ശരീര കവചവും ലഭിച്ചെന്നു പലറ്റൈൻ പോലീസ് ചീഫ് വില്യം നോർഡ് പറഞ്ഞു.
അവർ കോൺഗ്രഷണൽ ബ്ലാക്ക് കോക്കസിന്റെയും കോൺഗ്രഷണൽ ഹിസ്പാനിക് കോക്കസിന്റെയും പൊളിറ്റിക്കൽ വിങ്ങിനെയാണ് പിന്തുണക്കുന്നത് എന്ന് പറഞ്ഞു. എങ്കിലും തലറിക്കോയുടെ പ്രചാരണം പ്രചോദനാത്മകം ആണെന്ന് ഹാരിസ് പറഞ്ഞു. മുൻ പ്രസിഡന്റ് ബാരാക് ഒബാമയും തലറിക്കോയെ പരസ്യമായി പിന്തുണച്ചിട്ടില്ല. എന്നാൽ അദ്ദേഹം പ്രതിഭാശാലിയായ, അടുത്ത് തന്നെ സെനറ്റർ ആകാൻ സാധ്യതയുള്ള നേതാവാണെന്ന് ഒബാമ പറഞ്ഞു.
ഫ്ലോറിഡ: മരണം ഉറപ്പാക്കാന് വേണ്ടി സ്വന്തം സഹ തടവുകാരനെ കൊലപ്പെടുത്തിയ ജെയിംസ് റോബര്ട്ട്സണ് (63) എന്ന തടവുകാരന്റെ വധശിക്ഷ ഒക്ടോബര് 13 ചൊവ്വാഴ്ച ഫ്ലോറിഡയില് നടപ്പാക്കി. ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണില് മാരകമായ വിഷാംശം അടങ്ങിയ മൂന്ന് മരുന്നുകള് കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
പരസ്യങ്ങൾക്ക് വൻ തോതിൽ പണം ഇറക്കുന്നതു കൊണ്ട് തുക ഇനിയും വർധിക്കാം. പരസ്യത്തിനു പുറമെ വന്ന ചെലവുകൾ $10 ബില്യൺ എന്ന കണക്കിൽ വരാനുമുണ്ട്. അവസാന വാരങ്ങളിലെ കണക്കുകളും ബാക്കിയാണ്. റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രാറ്റുകളെക്കാൾ 11% അധികം പരസ്യങ്ങൾക്കു ചെലവിടുന്നതായി കാണുന്നു.
പടിഞ്ഞാറൻ ജർമ്മൻ നഗരമായ ബോഖുമിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മലയാളികളടക്കം മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് ദാരുണാന്ത്യം. ഹോഫ്സ്റ്റെഡെ ജില്ലയിൽ ചൊവ്വഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15 ഓടെയാണ് തീ
ശീതയുദ്ധ കാലത്തു നിന്നുള്ള നിയമം ഉപയോഗിച്ച് റിഫൈനറി വികസിപ്പിക്കുമ്പോൾ മില്യൺ കണക്കിനു ഗ്യാലൻ ഇന്ധനം കൂടി ഉത്പാദിപ്പിക്കാൻ കഴിയുമെന്നു വാൻസ് പറഞ്ഞു. "നല്ല ശമ്പളം നൽകുന്ന നൂറു കണക്കിനു ജോലികൾ ഉണ്ടാവുകയും ചെയ്യും." ഡെലെക് യുഎസ് ഹോൾഡിങ്സ് ഉടമയിലുള്ള ടൈലർ റിഫൈനറിയിൽ പ്രതിദിനം 74, 000 ബാരൽ ഉത്പാദിപ്പിക്കുന്നുണ്ട്.
"ലിയോ പതിന്നാലാമൻ മാർപാപ്പയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്," മോദി എക്സിൽ കുറിച്ചു. "അദ്ദേഹം വേഗത്തിൽ പൂർണമായി സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു. തുടർന്നും നല്ല ആരോഗ്യം ഉണ്ടാവട്ടെ." ചൊവാഴ്ച്ച റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്കു വിധേയനായ മാർപാപ്പയ്ക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
റഷ്യയ്ക്കു ശക്തി പകരുന്ന ചൈനയെ പോലുള്ള രാജ്യങ്ങളെ ഉപരോധം ചുമത്തി ദുർബലമാക്കുകയാണ് വേണ്ടതെന്നു ട്രംപിന് എഴുതിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് സെനറ്റർമാരായ ഡിക് ഡർബിൻ, റിച്ചാർഡ് ബ്ലൂമെന്താൾ, ജീൻ ഷഹീൻ, ഷെൽഡൺ വൈറ്റ്ഹൗസ്, ജാക്ക് റീഡ് , ക്രിസ് കൂൺസ്, എന്നിവരും റിപ്പബ്ലിക്കൻ അംഗങ്ങളായ തോം ടില്ലിസ്, സൂസൻ കോളിൻസ്, അലൻ ആംസ്ട്രോംഗ്, ലിസ മൂർക്കോവ്സ്കി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ട്രഷറി വകുപ്പിന്റെ ലൈസൻസ് നമ്പർ 135 റഷ്യയുടെ ഡീസൽ കയറ്റുമതിക്ക് ഉണ്ടായിരുന്ന വിലക്കുകൾ മൊത്തം നീക്കിയെന്നു അവർ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ട്രംപിനെ വാനോളം പുകഴ്ത്തുന്ന പ്രസ്താവന എഴുതി വായിച്ച സഖറിയ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാതെ 15 മിനിറ്റ് കൊണ്ടു ബ്രീഫിംഗ് അവസാനിപ്പിച്ചു. അലാസ്കയിലേക്കു പ്രസിഡന്റിനൊപ്പം പറക്കാനുള്ളതു കൊണ്ടാണ് തിരക്കിട്ടു പോയതെങ്കിലും മൂന്നു റിപ്പോർട്ടർമാർ ഉന്നയിച്ച ചോദ്യങ്ങൾക്കു അവർ വ്യക്തമായ മറുപടി നൽകിയില്ല.
വാഷിംഗ്ടണ് : യു.എസ് ജനപ്രതിനിധിയും ഡെമോക്രാറ്റിക് പാര്ട്ടി നേതാവുമായ ഇല്ഹാന് ഒമറിന്റെ വാഷിംഗ്ടണിലെ വീട്ടില് ഇമിഗ്രേഷന് ആന്റ് കസ്റ്റംസ് എന്ഫോഴ്സ്മെന്റ് (ICE) ഫെഡറല് റെയ്ഡ് നടത്തിയ സംഭവം അമേരിക്കന് രാഷ്ട്രീയത്തില് വന് വിവാദങ്ങള്ക്ക് വഴിവെച്ചിരിക്കുന്നു.
ഇന്ത്യയിലേക്കു ഈ വർഷത്തെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണ്. "മുതിർന്ന ഗവൺമെൻറ് അധികൃതരെ കണ്ടു അദ്ദേഹം യുഎസ്-ഇന്ത്യ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടത്തും. പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഊർജ സഹകരണവും ചർച്ചയാകും." റിലയൻസ് ഇൻഡസ്ട്രീസിന്റെ കേന്ദ്രമാണ് ഗുജറാത്തിലെ ജാംനഗർ. ലോകത്തെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന് അവിടെയുണ്ട്.
ഹൂത്തികൾക്കെതിരെ ആക്രമണം നടത്തുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "പ്രസിഡന്റ് ഉർദൂഗൻ ഞാൻ പറഞ്ഞാൽ ഇടപെടും. അവരുടെ സമീപനം വളരെ മോശം." ആക്രമിക്കുമോ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അവരുടെ സമീപനം തീരെ ശരിയല്ലെന്നു ഞാൻ പറഞ്ഞു കഴിഞ്ഞു."
പ്രസിഡന്റ് ട്രംപിന്റെ പുത്രൻ ട്രംപ് ജൂനിയറിന്റെ പഴയ കാമുകിയോട് രാജി വയ്ക്കാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ നിഷേധിച്ച ഗിൽഫോയ്ൽ പക്ഷെ ട്രംപിനോടും മാഗാ പ്രസ്ഥാനത്തോടുമുള്ള തന്റെ കൂറ് ശാശ്വതമായിരിക്കുമെന്നു പ്രഖ്യാപിച്ചു.
റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മാർപ്പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും വത്തിക്കാൻ വക്താവ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനായുള്ള പ്രാർത്ഥനകളിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ.
വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നതിനായി ഇലോൺ മസ്ക് 366 മില്യൺ ഡോളർ ചെലവഴിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്. സമ്പന്നരായ വ്യക്തികൾ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിൽ അമിതമായ സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപിച്ച സാൻഡേഴ്സ്, ‘മസ്കിനെ തടയൂ, പ്രഭുത്വാധിപത്യം അവസാനിപ്പിക്കൂ’ എന്ന ആഹ്വാനവും നടത്തി.
വാഷിങ്ടൺ: നവംബർ 3-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൗസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാപാര, താരിഫ്, വിസ നയങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുമെന്ന് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രവചന വിപണികളിലെയും അഭിപ്രായ സർവേകളിലെയും കണക്കുകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ സാഹചര്യം സൂചിപ്പിക്കുന്നതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
"ഭീകരൻ! നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്?" ഒരു പ്രവാസി ചോദിച്ചു. "എന്റെ രാജ്യത്തു ജനാധിപത്യം നശിപ്പിച്ചയാളാണ് നിങ്ങൾ." വീൽ ചെയറിൽ യൂനുസിനെ പുറത്തേക്കു കൊണ്ടുപോകുമ്പോൾ പ്രകടനക്കാർ വിളിച്ചു കൂവി: "ഗോ ബാക്ക്!"
റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനു പിന്തുണയുണ്ടെന്നു പാർട്ടി അവകാശപ്പെടുമ്പോൾ ഡെമോക്രാറ്റുകൾ അബ്ദുൾ എൽ സായിദിനു പിന്തുണ പ്രതീക്ഷിക്കുന്നു. സ്റ്റേറ്റ് ഹൗസിൽ പാർട്ടിയിൽ നിന്നൊരു ഇന്ത്യൻ അമേരിക്കൻ സ്പീക്കർ ഉണ്ടാവുമെന്നാണ് ഡെമോക്രാറ്റുകളുടെ മറ്റൊരു പ്രതീക്ഷ.
രാമൻ സർവേകളിൽ ലീഡ് ചെയ്യുമ്പോഴും മൂന്നിലൊന്നു വോട്ടർമാർ തീരുമാനം എടുക്കാതെ നിൽക്കുമ്പോൾ ഈ ഡിബേറ്റ് നിർണായകമാവുന്നു. നവംബർ 3 വോട്ടെടുപ്പിനു മൂന്നാഴ്ച്ച മാത്രം നിൽക്കെ വോട്ടർമാർക്കു തപാൽ ബാലറ്റുകൾ ലഭിച്ചു കഴിഞ്ഞു. പാർപ്പിട പ്രശ്നം, ജീവിതച്ചെലവ്, പൊതു സുരക്ഷ, 2028 ഒളിമ്പിക്സിനുള്ള സിറ്റിയുടെ തയാറെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ഡിബേറ്റിൽ ചർച്ച ചെയ്യും.