ഓരോ കുട്ടിയും ജീനിയസാണ് (ഡഗ്ളസ് ജോസഫ്)

ഓരോ കുട്ടിയും ജീനിയസാണ് (ഡഗ്ളസ് ജോസഫ്)

ലോകത്തെ മാറ്റിമറിച്ച ഏതു കണ്ടുപിടുത്തങ്ങളോ, സംരഭങ്ങളോ എടുത്തുനോക്കിയാലും അതിനെല്ലാം പിന്നിൽ അമേരിക്കക്കാരാണെന്നുള്ളത് വളരെ അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ് , ആപ്പിൾ ഫോൺ ,പേർസണൽ കമ്പ്യൂട്ടർ, ഫേസ് ബുക്ക് , വാട്ട്സ്ആപ്, ഇമെയിൽ, മൊബൈൽ ഫോൺ , വീഡിയോ ഗെയിംസ് ,ഇന്റർനെറ്റ്, ജി.പി.എസ് , ലെഡ് , യൂബർ തുടങ്ങി അടുത്തകാലത്തു മനുഷ്യജീവിതത്തെ സ്വാധിനിക്കുന്ന കാര്യങ്ങൾ മുതൽ വിമാനം, മൈക്രോവേവ് അവൻ , കീമോ തെറാപ്പി, ട്രാഫിക് ലൈറ്റ്സ് , കാറുകളിലെ ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ, ഇലക്ട്രിക്ക് ഗിറ്റാർ എന്നിങ്ങനെ പഴയ കാല സംഗതികൾ വരെ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങളാണ് അമേരിക്കക്കാരുടെ പേരിലുള്ളതാണ്