Image
Image

നവ സാരഥികളുമായി 'സര്‍ഗ്ഗം സ്റ്റീവനേജ്'; മനോജ് ജോണ്‍ പ്രസിഡണ്ട്, അനൂപ് എം പി സെക്രട്ടറി, ജോര്‍ജ്ജ് റപ്പായി ട്രഷറര്‍.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 08 February, 2025
നവ സാരഥികളുമായി 'സര്‍ഗ്ഗം സ്റ്റീവനേജ്'; മനോജ് ജോണ്‍ പ്രസിഡണ്ട്, അനൂപ് എം പി സെക്രട്ടറി, ജോര്‍ജ്ജ് റപ്പായി ട്രഷറര്‍.

സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' 2025 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സര്‍ഗ്ഗം സ്റ്റീവനേജിന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷത്തിനിടയില്‍ നടത്തിയ ജനറല്‍ ബോഡി യോഗത്തില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബര്‍മാരില്‍ നിന്നും മനോജ് ജോണിനെ  പ്രസിഡണ്ടായും, അനൂപ് എം പി യെ സെക്രട്ടറിയായും, ജോര്‍ജ്ജ് റപ്പായിയെ ഖജാന്‍ജിയായും തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഭരണ സമിതിയില്‍ ടെസ്സി ജെയിംസ് വൈസ് പ്രസിഡണ്ടും, ആതിര മോഹന്‍ ജോ. സെക്രട്ടറിയുമാണ്. ഡാനിയേല്‍ മാത്യു, ടിന്റു മെല്‍വിന്‍, ജിനേഷ് ജോര്‍ജ്ജ്, പ്രീതി മണി, പ്രിന്‍സണ്‍ പാലാട്ടി, എബ്രഹാം വര്‍ഗ്ഗീസ്, ദീപു ജോര്‍ജ്ജ് എന്നിവര്‍ കമ്മിറ്റി മെംബര്‍മാരായി സേവനം ചെയ്യുന്നതോടൊപ്പം, വിവിധ ഉപ കമ്മിറ്റിള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സാമൂഹിക, സാംസ്‌കാരിക, കായിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും, മലയാള ഭാഷക്കും,കേരളീയ പൈതൃകത്വത്തിനും മുന്‍തൂക്കം നല്‍കിയും പ്രവര്‍ത്തിച്ചു വരുന്ന സംഘടന എന്ന നിലയില്‍, യു കെ യില്‍ പ്രശസ്തമായ മലയാളി അസോസിയേഷനാണ് സര്‍ഗ്ഗം സ്റ്റീവനേജ്.

സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററില്‍ വിളിച്ചു കൂട്ടിയ ജനറല്‍ ബോഡി യോഗത്തില്‍ അപ്പച്ചന്‍ കണ്ണഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് മുണ്ടാട്ട് വാര്‍ഷീക കണക്കും, സജീവ് ദിവാകരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കുകയും, പൊതുയോഗത്തില്‍ അംഗീകാരം നേടുകയും ചെയ്തു. 2024-2025 കമ്മിറ്റി, സര്‍ഗ്ഗം മെംബര്‍മാരില്‍ നിന്നും ലഭിച്ച സഹകരണത്തിനും, പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തുകയും, പുതിയ ഭരണ സമിതിക്കു വിജയാശംസകള്‍  നേരുകയും ചെയ്തു.

തുടര്‍ന്ന് സര്‍ഗ്ഗം സ്റ്റീവനേജ് സംഘടനയുടെ 2025 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ ഔദ്യോഗിക ഇന്‍സ്റ്റലേഷന്‍ നടന്നു. മനോജ് ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ  പുതിയ ഭരണ സമിതി തങ്ങളുടെ നയപ്രഖ്യാപനം നടത്തുകയും ചെയ്തു. മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ചിട്ടുള്ള കര്‍മ്മ പദ്ധതികള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്‌ക്കാരിക പൈതൃകവും, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണവും, കലാ-കായിക പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കലും തുടങ്ങിയ കര്‍മ്മപദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കുവാന്‍ നവ നേതൃത്വം പ്രതിജ്ഞാബദ്ധമെന്ന് മനോജ് ജോണ്‍ പറഞ്ഞു.


പ്രഥമ പരിപാടിയെന്ന നിലയില്‍ ഈസ്റ്റര്‍- വിഷു- ഈദ്  സംയുക്ത ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ് പുതിയ കമ്മിറ്റി. നെബ്വര്‍ത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഏപ്രില്‍ 27 ന് ഞയറാഴ്ച ഈസ്റ്റര്‍ ആഘോഷത്തിന് വേദിയൊരുങ്ങുമെന്നും സര്‍ഗ്ഗം കുടുംബാംഗങ്ങളുടെ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സ്‌നേഹവിരുന്നോടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സമാപിച്ചു. സര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ചെണ്ട ക്ളാസ്സുകളും ഊര്‍ജ്ജസ്വലമായി നടക്കുന്നുണ്ട്. സര്‍ഗ്ഗം സ്റ്റീവനേജില്‍ നിലവില്‍ അറുന്നൂറില്‍ പരം മെംബര്‍മാര്‍ ഉണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക