Image
Image

നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന പ്രവാസി അന്തരിച്ചു.

Published on 10 February, 2025
നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന പ്രവാസി  അന്തരിച്ചു.

ദമ്മാം: നാട്ടില്‍ ചികിത്സയ്ക്കായി പോയിരുന്ന പ്രവാസി രോഗം മൂര്‍ച്ഛിച്ചു മരണമടഞ്ഞു.
തൃശൂര്‍ വടക്കാഞ്ചേരി ആറ്റത്ര ചിറമ്മല്‍ വീട്ടില്‍ തോമസിന്റെ മകന്‍ ഷൈജുവാണ് (40 വയസ്സ്) അന്തരിച്ചത്.
ദീര്‍ഘകാലം ദമ്മാം സാമില്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. കുറച്ചുകാലമായി ക്യാന്‍സര്‍ രോഗചികിത്സയില്‍ ആയിരുന്നു.

നവയുഗം സാംസ്‌കാരികവേദി റാക്ക ഈസ്റ്റ് യുണിറ്റ് മുന്‍ ജോയിന്‍ സെക്രട്ടറിയും, കോബാര്‍ മേഖല കമ്മിറ്റി അംഗവുമായിരുന്ന ശ്രീ. ഷൈജു സാമൂഹിക സാംസ്‌ക്കാരികപ്രവര്‍ത്തനങ്ങളിലൂടെ പ്രവാസലോകത്തു സജീവമായി ഇടപെട്ടിരുന്നു.

ഷൈജുവിന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിയ്ക്കുകയും, ഷൈജുവിന്റെ പ്രിയ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും അറിയിച്ചു.

പ്രിന്‍സിയാണ് ഷിജുവിന്റെ ഭാര്യ. സാവിയോണ്‍, സാനിയ, ഇവാനിയ എന്നിവര്‍ മക്കളാണ്.

സംസ്‌ക്കാരം ആറ്റത്ര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ഇന്ന് നടന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക