Image

സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ പിറവി തിരുന്നാളിന്റെ ഒരുക്കധ്യാനം ഡിസംബര്‍ ഒന്നു മുതല്‍

Published on 30 November, 2017
സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ പിറവി തിരുന്നാളിന്റെ ഒരുക്കധ്യാനം ഡിസംബര്‍ ഒന്നു മുതല്‍

ബ്രിസ്‌റ്റോള്‍: ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനനതിരുന്നാള്‍ ഭക്തിപൂര്‍വം ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷപിറവി തിരുനാളായി എപ്പാര്‍ക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാറിലെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിലെ ക്രിസ്മസ് ഒരുക്കധ്യാനം പ്രശസ്ത ധ്യാനഗുരുവും സഭാ പണ്ഡിതനുമായ ഫാ. അരുണ്‍ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ ജോസ് പൂവാനി കുന്നേലച്ചനും ടോണി പഴയകുളം അച്ചനും ധ്യാനത്തിന് നേതൃത്വം വഹിക്കും.

ബിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിലെ മാസ് സെന്ററുകളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് കാര്‍ഡിഫില്‍ വൈകിട്ട് ആറു മുതല്‍ 11 വരെയും ബാത്തില്‍ വൈകിട്ട് 5 മുതല്‍ 10 വരെയും ഡിസംബര്‍ രണ്ടിന് ബാത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 10 വരെയും ഗ്ലോസ്റ്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയും ഡിസംബര്‍ എട്ടിന് വെസ്‌റ്റേണ്‍ സൂപ്പര്‍മോയില്‍ രാവിലെ 11.30 മുതല്‍ വൈകിട്ട് 5.30 വരെയും ഡിസംബര്‍ 9ന് ടൊണ്ടനില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെയും ഡിഡംബര്‍ 10ന് ടൊണ്ടനില്‍ വൈകിട്ട് 10 മുതല്‍ 8 വരെയും ഡിസംബര്‍ 10ന് ബ്രിസ്‌റ്റോളില്‍ വൈകിട്ട് 5 മുതല്‍ 9 വരെയും ഡിസംബര്‍ 16ന് ബ്രിസ്‌റ്റോളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയും ഡിസംബര്‍ 17ന് ഇയോവിലില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 8 വരെയും എന്നീ ദിവസങ്ങളിലാണ് ധ്യാനം. ധ്യാനത്തിനൊടൊപ്പം തന്നെ കുന്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

മറിയത്തെ, പോലെ വചനമാകുന്ന ദൈവവചനത്തെ ലോകത്തിനു മുന്‍പില്‍ പറയുവാനുള്ള ദൈവകൃപ ക്രിസ്മസ് ഒരുക്കധ്യാനത്തിലൂടെ നമ്മള്‍ക്ക് നേടിയെടുക്കുവാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരെയും ദൈവസന്നിധിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിലും സീറോമലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണ്‍ ട്രസ്റ്റി ഫിലിപ്പ് കണ്ണോത്തും അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക