Image

നാഴികക്കല്ലായി ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ഉത്ഘാടനം (ബിനു കാസിം, അറ്റ്ലാന്റ)

ബിനു കാസിം, അറ്റ്ലാന്റ Published on 23 March, 2025
നാഴികക്കല്ലായി ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ഉത്ഘാടനം (ബിനു കാസിം, അറ്റ്ലാന്റ)

ഫോമാ ദേശീയ നേതാക്കളുടെയും സൗത്ത് ഈസ്റ്റ് റീജിയൻ പ്രവർത്തകരുടെയും നിറ സാന്നിധ്യം  കൊണ്ടും, ചിട്ടയായ പ്രവർത്തനം കൊണ്ടും കാതുകൾക്ക് മധുരം പകരുന്ന സംഗീത സായാഹ്നം കൊണ്ടും ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനോദ്ഘാടനം അനുസ്മരണീയമായി.

അറ്റ്ലാന്റാ-ഫെബ്രുവരി 22ാം സൗത്ത് ഈസ്റ്റ് റീജിയൻ പരിധിയിൽ വരുന്ന എല്ലാ മലയാളി സംഘടനകളെയും വിശിഷ്ടാതിഥികളെയും ദേശീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നടത്തിയ പ്രവർത്തന ഉത്ഘാടനം തികച്ചും മാതൃകാപരമായിരുന്നു എന്ന് ചടങ്ങിന് നേതൃത്വം നൽകിയ റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ പ്രകാശ് ജോസഫ് അറിയിക്കുകയുണ്ടായി.

 Forsyth കൗണ്ടി commissioner & chairman  Alfred John മുഖൃ അതിഥിയായി എത്തിയ ഉത്ഘാടന ചടങ്ങിൽ ഫോമാ പ്രസിഡന്റ്‌ ബേബി മനക്കുന്നേൽ ,വൈസ് പ്രസിഡന്റ്‌ ഷാലു പുന്നൂസ്, ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ,ട്രഷറർ സിജിൽ പാലക്കലോടി ജോയിന്റ്‌ സെക്രട്ടറി പോൾ .പി .ജോസ്, ഫോമയുടെ ദേശീയ നേതാക്കളായ ബിജു തോണിക്കടവിൽ, ഫോമയുടെ കൺവെൻഷൻ ചെയർ മാത്യു മുണ്ടക്കൻ, Summer to Kerala കോഓർഡിനേറ്റർ അനു സ്കറിയ, സെന്റ്രൽ റീജിയൻ RVP ജോൺസൺ കന്നൂക്കാടൻ, FOMAA PR  മാത്യു വർഗ്ഗീസ്, മുൻ സൗത്ത് ഈസ്റ്റ് റീജിയൻ RVP ഡൊമിനിക് ചാക്കോനാൽ , തോമസ് ഈപ്പൻ, സൗത്ത് ഈസ്റ്റ് റീജിയൻ പരിധിയിൽ വരുന്ന ഗാമ പ്രസിഡന്റ് സതി നാഗരാജൻ, 'അമ്മ പ്രസിഡന്റ് ജിത്തു വിനോയ് , കാൻ പ്രസിഡന്റ് ഷിബു പിള്ള, MASC പ്രെസിഡന്റ്റ് ജോസ് മടൂർ എന്നിവരുടെ നിറസാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ തുടക്കം കുറിക്കാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുന്നതായ് ഫോമയുടെ പ്രസിഡന്റ് ബേബി മണക്കുന്നേലും സെക്രട്ടറി ബൈജു വർഗീസും സംയുക്തമായി അറിയിച്ചു.

തികക്കും മാതൃകാപരമായി, ഒരു റീജിയന്റെ പരിധിയിൽ വരുന്ന എല്ലാ മലയാളി സംഘടനകൾക്കും തുല്യപ്രാധിനിത്യം നൽകികൊണ്ടുള്ള പ്രവർത്തനത്തിന് ഹരിശ്രീ കുറിച്ചതിലുള്ള ചാരിതാർഥ്യം റീജിയൻ വൈസ് പ്രസിഡന്റ് പ്രകാശ് ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ബബ്ലു ചാക്കോ, കാജൽ സക്കറിയ സംയുക്തമായി അറിയിക്കുകയുണ്ടായി.

ചടങ്ങിന് മുഖ്യ ആഥിത്യം വഹിച്ച കൗണ്ടി പ്ലാനിംഗ് കമ്മിഷണർ ആൽഫ്രഡ് ജോൺ ഫോമയുടെ വളർച്ചയും കൗണ്ടിയിൽ വർധിച്ചു വരുന്ന മലയാളീ സാന്നിധ്യത്തെയും എടുത്തു പറയുകയുണ്ടായി . ഇത്രയും പക്വവതയോടെ ഏകമനസായി പ്രവർത്തിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം എടുത്തു പറയുകയുണ്ടായി.

ഒരുദേശീയ കൺവെൻഷന്റെ ഓർമകൾ ഉണർത്തിയ Feb 22 സായാഹ്നത്തിൽ ഫോമയുടെയും , പ്രാദേശിക മലയാളി സംഘടനകളുടേയും സാന്നിധ്യത്തിൽ, ശ്രീ പ്രകാശ് ജോസെഫിന്റെ നേതൃത്വത്തിൽ നാഷണൽ കമ്മിറ്റി മെമ്പറായി കാജൽ സക്കറിയ, ബബ്ലു ചാക്കോ, റീജിയണൽ പ്രസിഡന്റ് ജെയിംസ് കല്ലറക്കാനിയിൽ, വൈസ് പ്രസിഡന്റ് ദീപക് അലക്സാണ്ടർ, സെക്രട്ടറി ഉഷ പ്രസാദ്, ജോയിന്റ് സെക്രട്ടറി സിജു ഫിലിപ്പ്, ട്രേഷറർ ദിവ്യ അമരയിൽ, കൾച്ചറൽ ചെയർ ബിനു കാസിം, വിമൻസ് ഫോറം ചെയർ സൈറ വര്ഗീസ് , ബിസിനസ് ഫോറം ചെയർ സുതീഷ് തോമസ് , IT ചെയർ ഷബീർ ജബ്ബാർ , യൂത്ത് ചെയർ ആൽബർട്ട് പാലത്തിങ്ങൽ , സ്പോർട്സ് ചെയർ കൊച്ചുമോൻ പറക്കാടൻ , ചാരിറ്റി ചെയർ ഷാജി മാത്യു , സീനിയർ ഫോറം ചെയർ ലൂക്കോസ് തരിയൻ എന്നിവർ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. മുൻകാല റീജിയണൽ വൈസ് പ്രെസിഡന്റുമാരെ ഒന്നിപ്പിച്ചുള്ള അഡ്വൈസറി ബോർഡിന് നേതൃത്വം നല്കിയതിലുള്ള സംതൃപ്തി അഡ്വൈസറി ബോർഡ് ചൈർകൂടിയായ മുൻ RVP തോമസ് ഈപ്പൻ പങ്കുവെച്ചു. സൈറ വര്ഗീസിന്റെ നേതൃത്വത്തിൽ വിമൻസ് ഫോറം, ആൽബർട്ട് പാലത്തിങ്കലിന്റെ നേതൃത്വത്തിൽ യൂത്ത് ഫോറവും ഇതോടൊപ്പം സ്ഥാനം ഏറ്റെടുക്കുകയുണ്ടായി.

പാരമ്പരാഗതപരമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി തുടങ്ങിയ ഫോമാ സൗത്ത് ഈസി റീജിയന്റെ കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് കൾച്ചറൽ ചെയർ ബിനു കാസിം ആണ്. സൗത്ത് ഈസ്റ്റ് റീജിയന്റെ പരിധിയിൽ വരുന്ന ഏഴ് സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് തുടങ്ങിയ ഘോഷയാത്ര ഗംഭീരം ആയിരുന്നു. ഉത്ഘാടനപരിപാടിക്ക് നിറംപകർന്ന് സംഗീത സായാഹ്നം കര്ണമധുരം ആയിരുന്നു എന്ന് പങ്കെടുത്ത എല്ലാവരും അറിയിച്ചു. ഉത്ഘാടനത്തിനു ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയ എല്ലാ സംരംഭകരേയും ഇതോടൊപ്പം ആദരിക്കുകയുണ്ടായി. തിരുവല്ലാ പുഷ്പഗിരി ആശുപത്രിയുമായി ഫോമാ ധാരണാ പത്രം ഒപ്പുവച്ച് ലഭിച്ച മെഡിക്കല്‍ കാര്‍ഡുകള്‍ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രേഷറർ സിജിൽ പാലക്കലോടി , RVP പ്രകാശ് ജോസഫ് എന്നിവർ സംയുക്തമായി അംഗങ്ങൾക്ക് കൈമാറുകയുണ്ടായി. റീജിയന്റെ വെബ്സൈറ്റ് ഉത്ഘാടനവും ഇതോടൊപ്പം നടക്കുകയുണ്ടായി, ഇതിനു പിന്നിൽ പ്രവർത്തിച്ച IT ചെയർ ഷബീർ ജബ്ബാറിന്റെ പ്രവർത്തനത്തെ എടുത്തു പറയുകയുണ്ടായി.

ഇന് തുടർന്നങ്ങോട്ടുള്ള എല്ലാ ഭാവി പരിപാടികൾക്കും സമ്പൂർണ പിന്തുണ RVP പ്രകാശ് ജോസഫ്, നാഷണൽ കമ്മിറ്റി അംഗം കാജൽ സക്കറിയ , ബബ്ലു ചാക്കോ , സെക്രട്ടറി ഉഷ പ്രസാദ് എന്നിവർ സംയുക്തമായി അഭ്യർത്ഥിക്കുകയുണ്ടായി.

Join WhatsApp News
ഉദ്‌ഘാടനം 2025-03-24 04:06:42
ഉദ്ഘാടനം ഒക്കെ എങ്ങനെയാ നാഴികക്കല്ലാകുന്നത് എന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക