Image

2026-2028 ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് എൻഡോഴ്‌സ് ചെയ്തു

Published on 27 March, 2025
2026-2028  ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ്  പാം ബീച്ച് എൻഡോഴ്‌സ് ചെയ്തു

ഫ്ളോറിഡ : 2026- 2028  ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ്  പാം ബീച്ച് എൻഡോഴ്‌സ് ചെയ്തതായി പ്രസിഡന്റ്  മാത്യു തോമസ് ,സെക്രട്ടറി ജിജോ  ജോസ് ,ട്രഷറർ  റെജിമോൻ  ആന്റണി ,വൈസ് -പ്രസിഡന്റ്  ജൂണ   തോമസ് ,ജോ  സെക്രട്ടറി  പോൾ  പള്ളിക്കൽ ,ജോ ട്രഷറർ  സജി ജോൺസൻ എന്നിവർ അറിയിച്ചു .

ഫോമായിലെ അംഗ സംഘടനകൾ ,ഫോമാ നേതാക്കൾ എന്നിവർ ബിജു തോണിക്കടവിലിനെ പിന്തുണയ്ക്കണമെന്ന്  കേരളാ അസോസിയേഷൻ ഓഫ്  പാം ബീച്ച് ഒദ്യോഗികമായി അഭ്യർത്ഥിച്ചു .
ഫോമായുടെ ആർ  വീ  പി, ജോയിന്റ് ട്രെഷറർ, ട്രെഷറർ എന്നീ പദവികളിലും കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ചിന്റെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചു പരിചയമുള്ള ശ്രീ ബിജു തോണിക്കടവിലിനു 2026-2028-ലേ സാരഥിയായി വരുന്നതിൽ അസോയിയേഷന് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നു സെക്രട്ടറി ശ്രീ ജിജോ ജോസ് പറഞ്ഞു 
      
2026-2028 ഇലക്ഷനിൽ ശ്രീ ബിജു തോണിക്കടവിലിനു എല്ലാവിധ വിജയാശംസകളും നേരുന്നതായി കേരളാ അസോസിയേഷൻ ഓഫ് പാംബീച് പ്രസിഡന്റ് മാത്യു തോമസ്  അറിയിച്ചു.
 

Join WhatsApp News
ജോൺ കുര്യൻ 2025-03-27 01:49:19
ജയിച്ച് വരണം. താങ്കളെ പോലെ നല്ല മനസ്സിനുടമകൾ സംഘടനയുടെ തലപ്പത്ത് എത്തണം . കോക്കസുകളുടെ റബർസ്‌റ്റാമ്പ് ആകുവാനോ , മറ്റുള്ളവരുടെ ചരടുവലികൾക്ക് അനുസൃതമായി കളിക്കുന്ന പാവയായോ മാറരുത് . ജാതിയും മതവും സഭയും സഹൃദവും എല്ലാം തിരഞ്ഞെടുപ്പിൽ മുഴച്ചുനിൽക്കും , എങ്കിലും വ്യക്തിത്വം അടിയറ വെച്ചിട്ടു ജയിച്ചിട്ട് കാര്യമില്ല . ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക