Image
Image

നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മനമായി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക്

ശ്രീകുമാർ ഉണ്ണിത്താൻ Published on 28 March, 2025
നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മനമായി  ഫൊക്കാനയുടെ  ഹെൽത്ത് ക്ലിനിക്ക്

ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ  പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ  ഭരണസമിതി വാഗ്‌ദാനം ചെയ്‌ത യൂണിക്ക്  പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെഹെൽത്ത്  ഇൻഷുറൻസ് ഇല്ലാത്ത മലയാളികൾക്ക്  ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ   യൂണിക്ക്  പദ്ധതിയുടെ  ലക്ഷ്യം.

അമേരിക്കയിൽ വിസിറ്റിങ്  വിസയിൽ ഉള്ളവരും മെഡി കെയർ, മെഡിക്കെയിട് , ഒബാമ കെയർ തുടങ്ങിയ  ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും  , കുട്ടികളും , വാർദ്ധക്യമായവരും അമേരിക്കയിൽ ഉണ്ട് .   അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത് .   സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യൻ്റ് ആയി പ്രാഥമിക പരിചരണം മാത്രം  നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്. ഫൊക്കാനയുടെ അംഗ സംഘടനകളുമായി സഹകരിച്ചു അവരുടെ ഓഫീസുകളിൽ   ആണ് ഫൊക്കാന ഈ  യൂണിറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രൊഫഷണലുകളും, ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രൊഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും  ഉൾപ്പെടുന്ന ഒരു ടീം ആണ്  ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ   ഭാഗമായി പ്രവർത്തിക്കുന്നത് .കൺസൾട്ടൻ്റായി അനുഭവപരിചയമുള്ള ഈ മെഡിക്കൽ  പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ   ആവശ്യമായ പ്രാധമിക  മെഡിക്കൽ സേവനങ്ങൾ   ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഫൊക്കാന  ഹെൽത്ത് ക്ലിനിക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാസമായി നടക്കുകയാണ്.

ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്  അമേരിക്കൻ -കാനേഡിയൻ മലയാളികൾക്കുള്ള സമ്മാനമായിരിക്കും എന്ന്   ഫൊക്കാന പ്രസിഡന്റ്  അറിയിച്ചു.
 

Join WhatsApp News
Chandran 2025-03-28 16:10:24
Salute to Fokana leaders for coming up with novel ideas to help North American Malayalees. Happy to know that this committee is doing some genuine work.
Jayan varghese 2025-03-28 18:29:42
മനുഷ്യന് പ്രയോജനം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ യാതൊരു കൂട്ടായ്മകൾക്കും ഒരു പരിഷ്കൃത സമൂഹത്തിൽ വേര് പിടിച്ചു വളരുവാൻ സാധിക്കുകയുള്ളു. ഫൊക്കാനയ്‌ക്ക്‌ അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
Sajimon Antony 2025-03-28 20:32:08
Thanks to both Mr Jayan and Chandran. We faced lot of hurdles for this project. But in the end it’s going to be the reality. Surely this Health Clinic is going to be a milestone. We look forward to have everyone’s support. Sincerely Sajimon Antony
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക