Image

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

അനശ്വരം മാമ്പിള്ളി Published on 22 May, 2019
ആതുരസേവന രംഗത്ത് മികവുറ്റ  പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള
ഡാളസ്: ആതുര സേവന രംഗത്ത് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും വലിയൊരു പാരമ്പര്യം തന്നെ പറയാവുന്നതാണ് കേരളത്തിന്റേത്. ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗേല്‍ നു മുന്‍പ് തന്നെ ആതുര സേവന സന്നദ്ധത കേരളം പ്രകടിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാറാണി ആയില്യം തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി 1813 തന്നെ തിരുവിതാംകൂറില്‍ വാക്‌സിനേഷന്‍ ഡിപ്പാര്‍ട്‌മെന്റ് സ്ഥാപിക്കുകയും അതിന്റെ ബോധവത്കരണത്തിന്റെ ഭാഗമായി മഹാറാണി തന്റെ സ്വന്തം ശരീരത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തി പ്രചാരം സൃഷ്ടിച്ച ചരിത്രസംഭവം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യന്‍ കള്‍ചുറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച ' നേഴ്‌സസ് ഡേ ആന്‍ഡ് മദേഴ്‌സ് ഡേ ' ആഘോഷ പരിപാടിയില്‍ ഡോ. എം. വി പിള്ള സംസാരിക്കുകയുണ്ടായി. മലയാളിയാകെ വേദനിച്ച ഒരു വര്‍ഷമായിരുന്നു 2018. കേരളത്തില്‍ നിപാ വൈറസ് കണ്ടെത്തുകയും നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയവരെ പരിചരിക്കുക വഴി നിപാ ബാധിതയായി മരിച്ച നഴ്‌സായ ലിനിയുടെ വേര്‍പാട് പിന്നീടുന്ന ഒരു വര്‍ഷം. ആ മാലാഖയുടെ മനസ്സ് നഴ്‌സിംഗ് സമൂഹം മാതൃകയാക്കേണ്ടതാണെന്നും  ഡോ. എം. വി പിള്ള അനുസ്മരിക്കുകയുണ്ടായി. ആതുരസേവനത്തിന്റെ ഫലമായി ജീവന്‍ നഷ്ടപ്പെട്ട നഴ്‌സായിരുന്ന 'ലിനി 'ക്കു സദസ്സ് എഴുന്നേറ്റ് നിന്ന് ആദരവര്‍പ്പിച്ചു.

                           ഐ സി ഇ സി യും കേരള അസോസിയേഷന്‍ ഓഫ് ഡാളസും ചേര്‍ന്നു ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഡോ. നിഷ ജേക്കബ്, പ്യാരി എബ്രഹാം, ആന്‍സി മാത്യു എന്നിവര്‍ക്കു ഡോ. എം. വി പിള്ള നല്‍കി.  സ്‌റ്റേറ്റ് പ്രതിനിധി കെ. കാള്‍മെന്‍, കൗണ്‍സിലര്‍ (CGI HOUSTON) അശോക് കുമാര്‍, ബി.ന്‍ റാവു (IANT President ), മഹേഷ് പിള്ള (IANANT President ) എന്നിവര്‍ സംബന്ധിച്ചു. പ്രസ്തുത പരിപാടിയില്‍ ജോര്‍ജ് ജോസഫ് (ഐ സി ഇ സി, സെക്രട്ടറി )സ്വാഗതം പറയുകയും, റോയ് കൊടുവത്ത് (അസോസിയേഷന്‍ പ്രസിഡന്റ് )നന്ദി പറയുകയും ചെയ്തു. ലിന്‍സി തോമസ് എം. സി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കലാ പരിപാടികള്‍ ഉണ്ടായിരുന്നു. ദീപാ, ടിഫിനി, സില്‍വിന്‍, സ്റ്റാന്‍ലി, ബേബി കൊടുവത്ത്, അനശ്വര്‍ എന്നിവര്‍ ഹിന്ദി, തമിഴ്, മലയാളം സിനിമ ഗാനങ്ങള്‍ ആലപിച്ചു. ഐ. വര്‍ഗീസ്, ഡാനിയേല്‍ കുന്നേല്‍, ബാബു മാത്യു, സുരേഷ് അച്യുതന്‍, ദീപക്ക്, ആന്‍സി,  വി സ് ജോസഫ് എന്നിവരും പങ്കെടുക്കുകയുണ്ടായി.

                  ( അനശ്വരം മാമ്പിള്ളി )

ആതുരസേവന രംഗത്ത് മികവുറ്റ  പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള
ആതുരസേവന രംഗത്ത് മികവുറ്റ  പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ആതുരസേവന രംഗത്ത് മികവുറ്റ  പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ആതുരസേവന രംഗത്ത് മികവുറ്റ  പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക