Image

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ വേദിക് വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്‌സ് നാദാപുരംറോഡില്‍ !

ശ്രീരാജ് കടയ്ക്കല്‍ Published on 07 September, 2019
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ വേദിക് വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്‌സ് നാദാപുരംറോഡില്‍ !
വടകര : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ആന്‍ഡ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഭാരതീയ വിദ്യാ സംസ്ഥാപന പീഠം ചോമ്പാലയുടെ നേതൃത്വത്തില്‍ വടകരക്കടുത്ത് നാദാപുരംറോഡില്‍ ആരംഭിക്കുന്ന വേദിക് വാസ്തു ശാസ്ത്ര ഡിപ്‌ളോമ കോഴ്‌സില്‍ ചേരുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
 
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാസ്തുഭാരതിവേദിക് റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ ഏട്ടാമത്തെ ബാച്ച് ഡിപ്ലോമ കോഴ്‌സാണ് നാദാപുരംറോഡില്‍ ആരംഭിക്കുന്നത് .
കണ്ണൂര്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന .
 
കഴിഞ്ഞ 28 വര്‍ങ്ങളായി വാസ്തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദദഗ്ദ്ധന്‍ ഡോ .നിശാന്ത് തോപ്പിലും സംഘവുമായിരിക്കും വേദിക് വാസ്തു ഡിപ്ലോമ കോഴ്‌സിന് നേതൃത്വം നല്‍കുക.
ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം ,പൂജ തുടങ്ങിയ വാസ്തുശാസ്ത്ര അനുബന്ധപരിശീലനങ്ങളുമുള്‍ക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയില്‍ മാര്‍ത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്‌നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്തുശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമായിരിക്കും പഠനപദ്ധതി നടപ്പിലാക്കുക.
 
N A C T E T അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടുപാസായവര്‍ക്ക് അപേക്ഷിക്കാം . അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബര്‍ 24 അപേക്ഷാഫാറത്തിനും മറ്റും ബന്ധപ്പെടുക 9846807054
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ വേദിക് വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്‌സ് നാദാപുരംറോഡില്‍ !
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ വേദിക് വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്‌സ് നാദാപുരംറോഡില്‍ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക