ന്യൂജേഴ്‌സി: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (ചഅകചഅ നൈന)യുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ ഈസ്റ്റ്ഹാനോവറിലുള്ള ഫെയര്‍ ബ്രിഡ്ജ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ (Fair Bridge Hotel and Conference Center, 130 NJ-10, East Hanover, NJ 07936, Ph: 8662663306) നവംബര്‍ രണ്ടിന് നടക്കും. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ന്യൂജേഴ്‌സി ചാപ്റ്റര്‍ രണ്ട് ആതിഥേയത്വം വഹിക്കുന്ന ഈ കോണ്‍ഫറന്‍സിന്റെ തീം, 'സാമൂഹികാരോഗ്യം: സംരക്ഷണഉന്നമനവും ലഭ്യതയും' (Population Health: Bridging gaps and improving access to care) എന്നതാണ്.
കോണ്‍ഫറന്‍സില്‍ പിയര്‍ റിവ്യൂവിലൂടെ തെരഞ്ഞെടുത്ത ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടു ഗവേഷണങ്ങളുടെ വിശദീകരണവും പോസ്റ്റര്‍ പ്രസന്റേഷനുകളും ഉണ്ടാവും. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി നൈനയുടെ നേതൃത്വത്തില്‍ അഅകചചഖ2 ഭാരവാഹികള്‍ അക്ഷീണപ്രയത്‌നത്തിലാണ്. കഴിഞ്ഞ കാലങ്ങളായി അമേരിക്കയില്‍ ആരോഗ്യരംഗത്ത് സാമൂഹികാരോഗ്യ പ്രാധാന്യം ഈ കോണ്‍ഫറന്‍സിന്റെ കാലിക പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. അറ്റര്‍ണി മിഷലിന്‍ ഡേവിസ് ആണ് പ്രധാന പ്രാസംഗിക. മറ്റു പ്രാസംഗികര്‍: നദീന്‍ അക്തന്‍, ജൂഡി ഷ്മിസ്റ്റ്, രശ്മി അഗര്‍വാള്‍, മായ ഇ. ജോസഫ്, മുനീറാ വെല്‍സ്, സൂസന്‍ മൈക്കിള്‍സ് സ്‌ട്രോസര്‍, മോളി ജേക്കബ്, നിഷാ നായര്‍, റീനു എം. വറുഗീസ്. മിതമായ രജിസ്‌ട്രേഷന്‍ ഫീസില്‍ ഭക്ഷണവും 7 കോണ്ടാക്ട് അവര്‍ ക്രെഡിറ്റും ലഭ്യമാക്കുന്നു എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ സവിശേഷതകള്‍.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി അകലങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി ഹഡ്‌സണ്‍ നദിയില്‍ സായാഹ്ന ക്രൂസും പരിഗണനയിലുണ്ട്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി സീറ്റുകള്‍ ഉറപ്പാക്കാന്‍ എല്ലാ നേഴ്‌സുമാരോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ. റേച്ചല്‍ കോശി (കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍)
racbets@gmail.com
Online Registration Link: www.nainausa.com