HOTCAKEUSA

ഫൊക്കാന  ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും: ഡോ. ബാബു സ്റ്റീഫൻ 

Published on 10 May, 2023
ഫൊക്കാന  ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും: ഡോ. ബാബു സ്റ്റീഫൻ 

ഹ്യൂസ്റ്റൺ: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്  ഇന്‍ഡോ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഫൊക്കാനയ്ക്ക് സമ്മാനിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയ ഭാരവാഹികള്‍ ചേര്‍ന്ന് ജഡ്ജ് സുരേന്ദ്രന്‍ കെ. പാട്ടേലില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. കൗണ്‍സിലര്‍ കെന്‍ മാത്യു, മേയര്‍ കെവിന്‍ കോൾ  എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തു പിടിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് ഫൊക്കാനയുടെ വിജയമെന്ന് പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.

''കെന്നഡി  1962 ൽ പറഞ്ഞു , നിങ്ങൾക്ക് വേണ്ടി അമേരിക്ക ക്ക്  എന്ത് ചെയ്യാൻ  പറ്റുമെന്ന് ചോദിക്കരുത്,  മറിച്ച്  അമേരിക്കയ്ക്ക് വേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് ചോദിക്കുക.  അത് പോലെ ഫൊക്കാനയ്ക്ക് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ പറ്റും  എന്ന് ചോദിക്കരുത്, പകരം  നിങ്ങൾക്ക് ഫൊക്കാനക്ക് വേണ്ടി എന്ത് ചെയ്യാൻ പറ്റും  എന്ന് ചോദിക്കുക.

40 വർഷമായി ഫൊക്കാന നിലവിൽ വന്നിട്ട് .  8 മാസമായി ഈ എക്സിക്യൂട്ടീവ് നിലവിൽ വന്നിട്ട് . ഈ എട്ട് മാസം എന്തൊക്കെ ചെയ്തു എന്നത് പ്രധാനമാണ്. ലൈഫ് കെയർ മിഷൻ ഞങ്ങൾ ആരംഭിച്ചു .അമേരിക്കയിൽ എത്തുന്നവരിൽ ആരെങ്കിലും മരിച്ചാൽ അവർക്ക് പണമില്ലെങ്കിൽ നാട്ടിലേക്ക് മൃത ശരീരം എത്തിക്കാൻ പണം നൽകും. അടുത്തിടെ   ഇന്ത്യയിൽ  ഒരു  കുടുംബത്തിന്  ഫൊക്കാന 10000 ഡോളർ   നൽകുകയുണ്ടായി.

 ഫൊക്കാന  വീടുകളും നിർമിച്ചു നൽകുന്നുണ്ട് . ഈ വര്ഷം രണ്ട് വീടുകൾ നിർമിച്ചു നൽകി . 8 വീടുകൾ കൂടി നിർമിച്ചുകൊണ്ടിരിക്കുന്നു . നഴ്സിംഗ് വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പുകളും    നൽകുന്നു. ഡോക്ടേഴ്സും  എൻജിനീയർമാരും മാത്രമല്ല നമ്മുടെ കുട്ടികളും അമേരിക്കൻ പൊളിറ്റിക്കൽ  രംഗത്ത് എത്തുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കണം,' ബാബു സ്റ്റീഫൻ പറഞ്ഞു.

 2024 ലെ ഫൊക്കാന  കൺവൻഷനിൽ എല്ലാവരും എത്തണമെന്ന് ഡോ . ബാബു സ്റ്റീഫൻ ഓർമിപ്പിച്ചു . ഫൊക്കാന അതിനായി  പണം കണ്ടെത്തും, പണം ഒരു പ്രശ്നമല്ല. 

അമേരിക്കൻ സ്റ്റൈലിൽ കേരളത്തിലൊരു ഫൊക്കാന വില്ലേജ് ആരംഭിക്കുന്നതിന് 100 ഏക്കർ ഭൂമി ചോദിച്ചിട്ടുണ്ട്.  ഈ വര്ഷം പദ്ധതി തുടങ്ങും. 

വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി അമേരിക്കയിലും കേരളത്തിലുമായി ഒരു മില്യൺ ഡോളർ പദ്ധതിയും ഫൊക്കാന ആവിഷ്കരിക്കുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നതാണ് ഫൊക്കാനയുടെ രീതി. ഫൊക്കാന  ചെയ്യാവുന്നതേ പറയൂ , പറയുന്നത് ചെയ്യും,' നിറഞ്ഞ കൈയടികൾക്കിടയിൽ ഡോ . ബാബു സ്റ്റീഫൻ പറഞ്ഞു . 

see also

ഇന്നലെകളേക്കാൾ ഇന്നിനെ മെച്ചമാക്കുക: തോമസ് മൊട്ടക്കൽ

ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ഫോമാ ആർ. വി.പി. മാത്യു മുണ്ടക്കൽ ഏറ്റുവാങ്ങി

സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക