Image

വിശുദ്ധ അല്‍ഫോന്‍സായുടെ പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് ഓസ്‌ട്രേലിയയിലും

Published on 17 May, 2023
 വിശുദ്ധ അല്‍ഫോന്‍സായുടെ പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് ഓസ്‌ട്രേലിയയിലും

 

പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്മരണാര്‍ഥം ഓസ്‌ട്രേലിയയിലെ ഫാമിലി കണക്ട് പ്രോജക്റ്റ് ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പ് വഴി തയാറാക്കിയ പേഴ്‌സണലൈസ്ഡ് തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു.

ഭരണങ്ങനത്തെ അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് എമരിത്തൂസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, വികാരി ജനറല്‍മാര്‍, മുതിര്‍ന്ന വൈദികര്‍ കാതോലിക്കാ ബാവായുടെ സോഷ്യല്‍ പ്രോജക്ട്‌സ് ഡയറക്ട്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആയിരം സ്റ്റാമ്പുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പുറത്ത് ഇറങ്ങിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക