HOTCAKEUSA

ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി

Published on 18 May, 2023
 ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി

ഗോള്‍ഡ് കോസ്റ്റ് : ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ മലയാളി വിദ്യാര്‍ഥിയെ അനുമോദിച്ചു.

ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ വിഷു ഈസ്റ്റര്‍ പ്രോഗ്രാമില്‍ മുഖ്യാതിഥി ജേക്കബ് ചെറിയാന്‍ പ്ലസ് ടു പരീക്ഷയില്‍ 99.20 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ ജൊഹാന്‍ ഷാജിക്ക് അവാര്‍ഡ് നല്‍കി.

കോഴിക്കോട് തിരുവമ്പാടി സ്വദേശിയും ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ഷാജി കുര്യന്‍, മിനി ഷാജി ദമ്പതികളുടെ മകനാണ് ജൊഹാന്‍ ഷാജി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക