Image

തണല്‍ സ്‌നേഹത്തിന്റെ പങ്കുവയ്ക്കല്‍: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

Published on 07 June, 2023
 തണല്‍ സ്‌നേഹത്തിന്റെ പങ്കുവയ്ക്കല്‍: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

 


കാന്‍ബറ: കത്തോലിക്കാ കോണ്‍ഗ്രസ് ആരംഭംകുറിക്കുന്ന തണല്‍ ക്രിസ്തു പഠിപ്പിച്ച സ്‌നേഹത്തിന്റെ പങ്കുവയ്ക്കലെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. തണല്‍ എന്ന പ്രോഗ്രാം കാന്‍ബറ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ ലോകത്തിന്റെ എവിടെയാണെങ്കിലും കൂട്ടായ്മയിലും സ്‌നേഹത്തിലും ഒരുമിച്ചു നിന്നാല്‍ മാത്രമേ നമ്മുടെ പൂര്‍വികര്‍ നേടിത്തന്ന ഈ ജീവിത വിജയം മുന്നോട്ടു കൊണ്ട് പോകുവാന്‍ സാധിക്കുകയുള്ളുവെന്ന് ബിഷപ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നല്ല സമുദായ കൂട്ടായ്മ രൂപപ്പെട്ടു വരുന്നതില്‍ ബിഷപ്പ് ഭാരവാഹികളെ അഭിനന്ദിച്ചു. ജീവിതത്തിന്റെ നാനാ തുറയില്‍ ഉള്ളവര്‍ ഒരുമിക്കുമ്പോള്‍ സമുദായത്തിന്റെ ശക്തി വര്‍ധിക്കുമെന്നും അതിനാല്‍ എല്ലാ സമുദായ അംഗങ്ങളും ഒറ്റകെട്ടായി നിലകൊള്ളണം എന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

കേരളത്തില്‍ നിന്ന് ആളുകള്‍ക്ക് കുടിയേറുവാന്‍ ഏറ്റവും മികച്ച രാജ്യമാണ് ഓസ്‌ട്രേലിയ എന്നും അതിനായി എല്ലാവിധ സഹായവും കത്തോലിക്കാ കോണ്‍ഗ്രസ് ചെയ്തു കൊടുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.


കാന്‍ബറ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബെന്‍ഡിക്റ്റ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വികാരി ഫാ. ബിനീഷ് നരിമറ്റം, പ്രസിഡന്റ് ഓസ്‌ട്രേലിയ ജോണികുട്ടി തോമസ്, ഭാരവാഹികളായ ജോജോ മാത്യു, ജോബി ജോര്‍ജ്, തോമസ് ജോണ്‍, ബെന്നി കമ്പമ്പുഴ, ജോര്‍ജി പുല്ലാട്ട്, ബിജു തോമസ്, ജോസ് തോമസ്, റോയ് ജോസഫ്, ബിജു പുളിക്കാട്ട്, യുത്ത് പ്രതിനിധി ജോര്‍ജ് കെ. ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

നല്ലതും ഉപയോഗപ്രദമായ ഫര്‍ണിച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും ബാങ്ക്, ഹെല്പ് ഡസ്‌ക് ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ തണല്‍ എന്ന പ്രോഗ്രാമിലൂടെ പുതിയതായി ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക