Image

സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം

Published on 09 June, 2023
സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം

സിഡ്നി: സീറോമലബാര്‍ സമുദായം ലോകത്ത് എവിടെയാണെങ്കിലും ഒറ്റക്കെട്ടായി എന്നും സഭയ്ക്കൊപ്പമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സിഡ്നിയിലെ സെന്റ് അല്‍ഫോന്‍സ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭയെ ശിഥിലമാക്കാന്‍ ആഗോളതലത്തിലും പ്രാദേശികതലത്തിലും ശ്രമങ്ങള്‍ നടക്കുമ്പോള്‍ സമുദായം ഒറ്റക്കെട്ടായി സഭയുടെ കവചമായി നിലകൊള്ളേണ്ടതു കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


കത്തോലിക്കാ കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാനി ലുയിസ്, സോമി സ്‌കറിയ, ബിനോയ് ജോസഫ്, ഗ്രേസ് പുതുമന , ഷാജി തോമസ്, റോണി റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക