ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്നൂറ്റിയൻപതിലധികം ചിത്രങ്ങളിലൂടെ 1600-ലധികം കവിത തുളുമ്പുന്ന ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച് ധൃതിയിൽ 'പടികടന്ന്' പോയ ഗിരീഷ് പുത്തഞ്ചേരി ഓർമ്മയായിട്ട് ഇന്ന് പതിനാലാണ്ട്.
1990-ൽ സിനിമാരംഗത്ത് എത്തിയ പുത്തഞ്ചേരി ഗാനരചയിതാവു മാത്രമല്ല കവിയും, കഥാകൃത്തും, തിരക്കഥാകൃത്തും കൂടിയായിരുന്നു ഗിരീഷ് പുത്തഞ്ചേരി.ഏഴുചിത്രങ്ങൾക്ക് കഥയും, നാലു ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കി.ഏഴുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം നേടി.
ഷഡ്ജം,തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകൾ എന്നീ മൂന്ന് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിന്നെയും പിന്നെയും..,സൂര്യകിരീടം...,കൈക്കുടന്ന നിറയെ.., ഇന്നലെ എന്റെ നെഞ്ചിലെ..,ഒരു രാത്രി കൂടി വിട വാങ്ങവേ..,അമ്മമഴക്കാറിന്..., കളഭം തരാം.. തുടങ്ങിയവ ശ്രദ്ധേയമായ ഗാനങ്ങളിൽ ചിലത് മാത്രം.
ബഹുമുഖ പ്രതിഭയായിരുന്ന ആ കലാകാരന്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം...