ന്യൂഡല്‍ഹി: വിചാരണ വേഗത്തിലാക്കുമെന്ന കാരണത്താല്‍ ജാമ്യം നിഷേധിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. തട്ടിപ്പ് കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ച കോല്‍ക്കത്ത ഹൈക്കോടതി നടപടി ചോദ്യം ചെയ്തു സമർപ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷനിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വിചാരണ പൂർത്തിയാക്കുന്നതിന് സുപ്രീംകോടതിയോ ഹൈക്കോടതിയോ ഒരു പ്രത്യേക സമയം നിശ്ചയിക്കരുതെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുണ്ടായിട്ടും പല ഹൈക്കോടതികളില്‍ ഇത് തുടരുന്നതായി കോടതി നിരീക്ഷിച്ചു.