ഗസ്സ സിറ്റി: ഒരിടവേളയ്ക്ക് ശേഷം ഗസ്സയിൽ കൂട്ടക്കുരുതി പുനരാരംഭിച്ചു ഇസ്റാഈൽ. ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ബോംബ് വർഷത്തിൽ 200 ഓളം പേർ കൊല്ലപ്പെട്ടു.
രണ്ടാം ഘട്ട സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്. ജനുവരി 19നു വെടി നിർത്തൽ നിലവിൽവന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം ഗാസയിൽ ആക്രമണം പുനരാരംഭിച്ചെന്നു ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.
ഇസ്രയേൽ ഏകപക്ഷീയമായി വെടി നിർത്തൽ കരാർ ലംഘിച്ചതായി ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ നടപടിയെന്നും ഹമാസ് വ്യക്തമാക്കി.