Image
Image

കനത്ത മഴ: തലസ്ഥാനത്ത് രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Published on 18 March, 2025
കനത്ത മഴ: തലസ്ഥാനത്ത്  രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ നീണ്ടു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങി.

തിരുവനന്തപുരം സിറ്റിയില്‍ 77 മില്ലി മീറ്ററും കിഴക്കേ കോട്ടയില്‍ 67 മില്ലി മീറ്ററും മഴയാണ് പെയ്തത്. 

മാര്‍ച്ച് 22 വരെ സംസ്ഥാനത്ത് വേനല്‍മഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും കനത്ത മഴ പെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക